വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന വലിയ പമ്പുകള്‍ എത്തിക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ്
ആലപ്പുഴ: വെള്ളത്തിനടിയിലും പ്രവര്‍ത്തിക്കുന്ന വലിയ രണ്ടു പമ്പുകള്‍ ഇന്ന് ആലപ്പുഴയില്‍ എത്തിക്കുമെന്ന് ജലവിഭവമന്ത്രി മാത്യു ടി.തോമസ്.
രൂക്ഷമായ വരള്‍ച്ചയില്‍ തിരുവനന്തപുരത്ത് ജലക്ഷാമം നേരിട്ടപ്പോള്‍ നെയ്യാര്‍ഡാമില്‍ നിന്ന് അരുവിക്കരയിലേക്ക് വെള്ളം പമ്പുചെയ്യാനായി ജലഅതോറിട്ടി ഗുജറാത്തില്‍ നിന്ന് വാങ്ങിയതാണ് ഈ പമ്പുകള്‍. ഇതിന്റെ പ്രവര്‍ത്തനം സാധ്യമാക്കിയാല്‍ നാലുദിവസത്തിനകം കനകശേരിയിലെ വെള്ളം പമ്പുചെയ്തു കളയാന്‍ കഴിയുമെന്നും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കൈനകരി സ്‌കൂളിലെ വെള്ളക്കെട്ടും ഒഴിവാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
കനകശേരിയില്‍ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.180 കുതിരശക്തിയുള്ളതാണ് ഓരോ പമ്പും.
ഇതിന്റെ പ്രവര്‍ത്തനത്തിനായി 500 കെ.വി.എ.യുടെ ട്രാന്‍സ്‌ഫോര്‍മര്‍ ആവശ്യമുണ്ട്.
ഇറിഗേഷന്‍ വകുപ്പിന്റെ ബാര്‍ജില്‍ രണ്ടു 250 കെ.വി.എ.യുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കാമെമന്ന് കെ.എസ്.ഇ.ബി. അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകിക്കാന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരന്‍ബാബുവിനെ മന്ത്രി ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."