ബാങ്ക് ധര്‍ണ സമരം സംഘടിപ്പിക്കും
മാനന്തവാടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖല ബാങ്കുകളിലെ സേവന നിരക്ക് വര്‍ധന പിന്‍വലിക്കുക. ഇടപാടുകാരെ കൊള്ളയടിക്കുന്ന തരത്തില്‍ അക്കൗണ്ടുകളില്‍ നിന്ന് പണം ഈടാക്കുന്ന രീതി അവസാനിപ്പിക്കുക തുടങ്ങി ബാങ്കുകളിലെ ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി എസ്.ബി.ഐ ബ്രാഞ്ചിന് മുന്പില് നാളെ രാവിലെ 10ന് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെന്റ് ജോസഫ് ആശുപത്രി റോഡിലെ ബ്രാഞ്ചിന് മുന്നില്‍ നടത്തുന്ന ധര്‍ണ സമരത്തില്‍ വ്യാപാരികള്‍ക്ക് പങ്കെടുക്കേണ്ടതിനാല്‍ 11 മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതല്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് കെ ഉസ്മാന് ജന.സെക്രട്ടറി പി.വി മഹേഷ്, പി.എം മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."