HOME
DETAILS
MAL
ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
backup
May 06 2017 | 21:05 PM
കല്‍പ്പറ്റ: വയനാട് മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷനും ഡി.എം വിംസ് മേപ്പാടിയും സംയുക്തമായി അത്ലറ്റുകള്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. കല്‍പ്പറ്റ ഡി.വൈ.എസ്.പി. മുഹമ്മദ് ഷാഫി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണ രീതി, ശരിയായ പരിശീലനം ഇവ ശ്രദ്ധിച്ചാല്‍ ജീവിത ശൈലി രോഗങ്ങളില്‍ നിന്നും മാറി ആരോഗ്യകരമായൊരു ജീവിതം നേടാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
അത്ലറ്റുകളുടെ പരിശീലന രീതികളെ കുറിച്ചും പരുക്കുകള്‍ ഒഴിവാക്കല്‍, ഭക്ഷണ രീതി എന്നിവയെ കുറിച്ചും ഡോ. നിര്‍മ്മല്‍ ജെറാള്‍ഡ് ഫെര്‍ട്ടാഡോ, ഡയറ്റീഷ്യന് വി.ഐ ടീന, ഒളിമ്പ്യന്‍ ഒ.പി ജെയ്ഷ, കോച്ച് കെ.വി ജോസഫ് ക്ലാസെടുത്തു.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, അബുസലിം, ഹനീഫ കല്ലങ്കോടന്‍, പി സഫറുല്ല, എഫ്.ഇ.ജെ പോള്‍, ഫ്രാന്‍സിസ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."