വേനല്‍ മഴ; കേബിള്‍ ടി.വി മേഖലക്ക് വന്‍നാശം
കല്‍പ്പറ്റ: ജില്ലയില്‍ പെയ്യുന്ന വേനല്‍ മഴയിലും കാറ്റിലും ഇടിമിന്നലിലും കേബിള്‍ ടി.വി മേഖലയില്‍ വലിയ നാശനഷ്ടം. ഇടിമിന്നലേറ്റ് സെറ്റ് ടോപ്പ് ബോക്‌സ്, ഇ.ഡി.എഫ്.എ, ട്രാന്‍സ്മിറ്റര്‍, നോഡ്, ആംബ്ലിഫയര്‍, കേബിളുകള്‍ തുടങ്ങി ലക്ഷകണക്കിനു രൂപയുടെ ഉപരണങ്ങളാണ് ഉപയോഗശൂന്യമായത്. ഇത് പുന:സ്ഥാപിക്കാന്‍ ജില്ലയിലെ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുന്നത്.
മിക്കയിടങ്ങളിലും ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും കേബിള്‍ സര്‍വിസുകള്‍ പുന:സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടും ഉപകരണങ്ങളുടെ ലഭ്യതകുറവുമാണ് ഇതിനു കാരണം. ജില്ലയിലെ കേബിള്‍ ടി.വി അനുബന്ധ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ അത്യാവശ്യ സാധനങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ് നിലവില്‍.
അതിനാല്‍ ഈ മേഖലയില്‍ സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ആവശ്യം.
വേനല്‍ മഴയില്‍ നാശനഷ്ടം സംഭവിച്ച കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം അനുവദിച്ച് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിനു ആളുകളുടെ ജീവിത മാര്‍ഗം നിലനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."