HOME
DETAILS

അത്യാധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് രാജ്യത്തിന് തന്നെ മാതൃകയാകേണ്ടത്: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

  
backup
May 06 2017 | 21:05 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c



സുല്‍ത്താന്‍ ബത്തേരി: നഗരസഭ നിര്‍മിക്കാന്‍ പോകുന്ന അത്യാധുനിക മാലിന്യ സംസ്‌കരണ പ്ലാന്റ് രാജ്യത്തിന് തന്നെ മാതൃകയാകേണ്ട പദ്ധതിയാണെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. മാലിന്യ പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് നഗരസഭ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ പ്ലാന്റ് നിര്‍മിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രദേശവാസികള്‍ തയാറാകണം.
പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഒന്നും തന്നെ മാലിന്യ പ്ലാന്റിലില്ല. ഇത്തരം പ്ലാന്റുകള്‍ നിര്‍മിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ഫണ്ട് നല്‍കാന്‍ എം.എല്‍.എമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ ആശയക്കുഴപ്പം ദുരീകരിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ അധ്യക്ഷനായി.
ജില്ല കലക്ടര്‍ ബി.എസ്. തിരുമേനി സംബന്ധിച്ചു.കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡന്റ് കെ.ജെ. ദേവസ്യ , കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.ജെ ജോസഫ് , ശ്രേയസ് ഡയറക്ടര്‍ ഫാ. ടോണി കോഴിമണ്ണില്‍,സി.പി.എം ഏരിയ സെക്രട്ടറി ബേബി വര്‍ഗീസ് , ബി.ജെ.പി നേതാവ്  കെ.പി മധു തുടങ്ങിയ നേതാക്കള്‍ പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ നഗരസഭക്ക് കഴിയണമെന്നും പ്ലാന്റ് നിര്‍മാണം സ്വാഗതം ചെയ്യുന്നതായും പറഞ്ഞു   സര്‍വകക്ഷിയോഗത്തില്‍ നിന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെട്ട ജനകീയ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തിന് പ്ലാന്റ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കരിവള്ളിക്കുന്നില്‍ പ്രദേശവാസികളുടെ യോഗം വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  41 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago