HOME
DETAILS
MAL
ആശ്വാസ കണക്കുകൾ: സഊദിയിൽ ഇന്ന് 841 രോഗമുക്തി, 29 മരണം, 455 പുതിയ രോഗികൾ
backup
September 28 2020 | 12:09 PM
റിയാദ്: ആശ്വാസമേകി സഊദിയിൽ വീണ്ടും വൈറസ് ബാധ നിരക്കിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 841 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 29 രോഗികൾ മരണപ്പെടുകയും 455 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
11,090 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,034 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 4,712 ആയും വൈറസ് ബാധിതർ 333,648 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 841 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തരുടെ എണ്ണം 317,846 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."