കസ്തൂരിരംഗന്‍: അന്തിമവിജ്ഞാപനം ഉടന്‍ വേണം : ജോസ് കെ മാണി എം.പി
ചെറുതോണി : മലയോരമേഖലയുടെ അനിശ്ചിതാവസ്ഥയും ആശങ്കയും അകറ്റുന്നതിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമവിജ്ഞാപനം കാലതാമസംകൂടാതെ ഇറക്കുക മാത്രമാണ് ഏക പരിഹാരമെന്ന് കേരളാകോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം.പി. കേരളാകോണ്‍ഗ്രസ് (എം) ഇടുക്കി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത്‌സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനവാസകേന്ദ്രങ്ങളേയും തോട്ടംമേഖലയേയും കൃഷിയിടങ്ങളേയും ഒഴിവാക്കി മാത്രമേ വിജ്ഞാപനമിറക്കാവു എന്ന് കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മെന്റ് ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ആവശ്യപ്പെടുകയും ഇത് അംഗീകരിച്ച് കരട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതുമാണ്.
മണ്ണിടിച്ചിലുംഉരുള്‍പൊട്ടലുംമൂലംവീടുകളില്‍ നിന്നുംമാറിത്താമസിക്കേണ്ടിവന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും 10000 രൂപ വീതം ധനസഹായംലഭ്യമാക്കണമെന്നുംമുഖ്യപ്രഭാഷണം നടത്തിയറോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ ജേക്കബ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ. അലക്‌സ് കോഴിമല, ജോസ് പാലത്തിനാല്‍, അഡ്വ. തോമസ് പെരുമന, രാരിച്ചന്‍ നീറണാംകുന്നേല്‍, ഷാജി കാഞ്ഞമല, ജിന്‍സണ്‍ വര്‍ക്കി, സജി പി വര്‍ഗീസ്, എ.ഒ അഗസ്റ്റിന്‍ തുടങ്ങിയവര്‍സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."