HOME
DETAILS

കശ്മിരില്‍ ഐ.ഇ.ഡി ഡിറ്റക്ഷന്‍ യൂനിറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നു

  
backup
May 15 2019 | 18:05 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%87-%e0%b4%a1%e0%b4%bf-%e0%b4%a1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d

 


ന്യൂഡല്‍ഹി: കശ്മിരില്‍ അക്രമം രൂക്ഷമായതോടെ കശ്മിരില്‍ സൈനികേതര ബോംബ് (ഐ.ഇ.ഡി) ഡിറ്റക്ഷന്‍ യൂനിറ്റുകളുടെ എണ്ണം ആറില്‍ നിന്ന് 27ലേക്ക് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍. നേരത്തെ മാവോവാദി മേഖലയില്‍ വിന്യസിച്ചതിന് സമാനമായ സംവിധാനമൊരുക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. താഴ്‌വരയില്‍ വിന്യസിച്ച ഒരോ 62 സി.ആര്‍.പി.എഫ് യൂനിറ്റുകള്‍ക്കും ഓരോ യൂനിറ്റ് വീതമുണ്ടാകും. നേരത്തെ ഡോഗ്‌സ്‌ക്വാഡ് പരിശോധന നടത്തുകയും ആവശ്യമെങ്കില്‍ ഡിറ്റക്ഷന്‍ യൂനിറ്റിനെ വിളിക്കുകയും ചെയ്യുന്ന രീതിയാണുണ്ടായിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സൈനികര്‍ക്കെതിരേ ആക്രമണം നടത്താന്‍ ഇത്തരത്തിലുള്ള ബോംബുകള്‍ ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്.


ഇത്രയും കാലം സൈനികമായി നിര്‍മ്മിച്ച ആയുധങ്ങളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു സൈനികര്‍ക്കെതിരേ ആക്രമണങ്ങള്‍ നടക്കാറ്. കൂടുതല്‍ യൂനിറ്റുകളെ എത്തിക്കുന്നതിനോടൊപ്പം കശ്മിര്‍ പൊലിസിനും ഇതില്‍ പരിശീലനം നല്‍കും. പൂനെയിലെ ഐ.ഇ.ഡി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശീലനം നേടിയവരെയാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താനുള്ള യൂനിറ്റില്‍ ഉള്‍പ്പെടുത്തുന്നത്. 2018ല്‍ സൈനിക രീതിയിലല്ലാതെ നിര്‍മ്മിക്കുന്ന ബോംബുകളുപയോഗിച്ച് 33 സ്‌ഫോടനങ്ങളാണ് നടന്നത്. 2017ല്‍ ഇത് 21 മാത്രമായിരുന്നു. അതിനിടെ അതിര്‍ത്തിക്ക് സമീപമായി വ്യോമസേന പ്രതിരോധ യൂനിറ്റ് ആരംഭിക്കാനുള്ള നീക്കം നടത്തുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മിര്‍, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഇവ സ്ഥാപിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  19 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  39 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  40 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago