അനീഷിന്റെ കുടുംബത്തിന് സഹായമെത്തിച്ചു
പുല്‍പ്പള്ളി: ചണ്ണക്കൊല്ലി ഇറുമുക്കി പണിയ കോളനിയില്‍ കക്കൂസില്‍ താമസിക്കുന്ന ആദിവാസി കുടുംബത്തിന് സഹായവുമായി പൊതുപ്രവര്‍ത്തകരെത്തി.
ആംആദ്മി പാര്‍ട്ടി പ്രവര്ത്തകരുംസുല്ത്താന് ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡോറ-എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരുമാണ് ഈ നിര്‍ധനരായ കുടുംബത്തിന് സഹായമുമായി എത്തിയത്. ആംആദ്മി പാര്‍ട്ടി നേതാക്കളായ അസൈനാര്‍ കുണ്ടൂപ്പറമ്പില്‍, ഗഫൂര്‍ വട്ടോളി,അഡോറയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നര്‍ഗീസ് ബീഗം, സെക്രട്ടറി എം.ഡി തങ്കച്ചന്, ബ്ലസ്സി എന്നിവരുടെ നേതൃത്വത്തിലാണ് അനീഷിനും കുടുംബത്തിനും വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളുമെത്തിച്ചത്. അനീഷിന്റെ കുടുംബത്തിന് റേഷന്‍ കാര്‍ഡ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ആദ്യം ചെയ്യുകയെന്ന് ഇവര്‍ പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ കുടുംബത്തിന് സ്ഥലവും വീടും അടിയന്തരമായി അനുവദിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷേഭപരിപാടികള്ക്ക് ആംആദ്മി പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. സ്ഥലം എം.എല്‍.എയും പുല്‍പ്പള്ളി പഞ്ചായത്ത് ഭരണാധികാരികളും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുചോദിക്കാനെത്തിയ നേതാക്കളാരും പിന്നീട് ഇങ്ങോട്ടെത്തിയിട്ടില്ലെന്നും കോളനിവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."