വാട്സ്ആപ്പ് മുന്നറിയിപ്പ്: ലക്ഷ്യമിട്ടത് മനുഷ്യാവകാശ സംഘടനകളെ
ന്യൂയോര്‍ക്ക്: വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്ന മുന്നറിയിപ്പുമായി ബന്ധപ്പെട്ട് കമ്പനിയുടെ വിശദീകരണം.
ഒരു വിഭാഗം ഉപയോക്താക്കളെ മാത്രമാണ് അക്രമികള്‍ ലക്ഷ്യംവച്ചതെന്നും അത് മനുഷ്യാവകാശ സംഘടനകളെയാവാന് സാധ്യത കൂടുതലാണെന്നും കമ്പനി വ്യക്തമാക്കി.
ഇസ്രാഈല്‍ ആസ്ഥാനമായുള്ള സൈബര്‍ സംഘം വാട്സ്ആപ്പ് ഹാക്ക് ചെയ്തെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ അധികൃതര്‍ തന്നെ നിര്‍ദേശം നല്‍കിയത്.
ഫേസ്ബുക്ക് ഏറ്റെടുത്തപ്പോള്‍ വാട്സ്ആപ്പിലുണ്ടായ പിഴവു മുതലെടുത്ത് ഹാക്കര്‍മാര്‍ ചാര സോഫ്റ്റ്വെയറുകള് ഫോണുകളിലേക്കു കടത്തിവിട്ടെന്നാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പ് കോളുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനിടെയാണ് വീഴ്ച കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."