അധ്യാപകരായി സഹപാഠികള്‍; നല്ല കുട്ടികളായി അധ്യാപകരും
എരുമപ്പെട്ടി: അപ്രതീക്ഷിതമായി സഹപാഠികള്‍ അധ്യാപകരായെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ നല്ല കുട്ടികളായി. എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപകദിനത്തില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരായി മാറിയ കുട്ടിപള്ളിക്കൂടം ഒരുക്കിയത്.
സ്‌കൂളില്‍ അധ്യാപകരുടെ വരവറിയിച്ച് ബെല്‍ മുഴങ്ങി, കുട്ടികളെല്ലാം നിശബ്ദരായി ബെഞ്ചില്‍ ഇരുപ്പറപ്പിച്ചു. ക്ലാസ് ടീച്ചര്‍ക്ക് പകരം രജിസ്റ്റര്‍ ബുക്കുമായി കടന്നുവന്ന അധ്യാപകരെ കണ്ട് വിദ്യാര്‍ഥികള്‍ അമ്പരന്നു. പിന്നീടത് ആഹ്ലാദത്തിലേയ്ക്കും ആരവത്തിലേയ്ക്കും വഴിമാറി. കാരണം ക്ലാസിലെത്തിയ അധ്യാപകര്‍ അവരുടെ സഹപാഠികളായിരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് എരുമപ്പെട്ടി സ്‌കൂള്‍ ഒരുക്കിയ കുട്ടിപള്ളിക്കൂടം പരിപാടിയിലാണ് വിദ്യാര്‍ഥികള്‍ അധ്യാപകരും അധ്യാപകര്‍ വിദ്യാര്‍ഥികളുമായി മാറിയത്. അധ്യാപനത്തിന്റെ മഹത്വം വിദ്യാര്‍ഥികളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് കുട്ടിപള്ളി കൂടം എന്ന ആശയത്തിന് പുറകിലുള്ളത്.
അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസുകളിലാണ് കുട്ടിപ്പള്ളിക്കൂടം നടപ്പിലാക്കിയത്. സ്‌കൂളില്‍ ടീച്ചിങ് പരിശീലനത്തിനെത്തിയ ബി.എഡ് ട്രെയിനികളായ അധ്യാപകരാണ് കുട്ടി പള്ളിക്കൂടത്തിന്റെ സംഘാടകര്‍. പ്രധാനാധ്യാപിക എ.എസ് പ്രേംസി, ഡെപ്യൂട്ടി എച്ച്.എം എം.എസ് സിറാജ്, സ്റ്റാഫ് സെക്രട്ടറി നന്ദകുമാര്‍, അധ്യാപകരായ എം.എസ് രാമകൃഷ്ണന്‍, സൈജു കൊളങ്ങാടന്‍, സുനില്‍കുമാര്‍, കമറുദ്ദീന്‍, പി.വി ആന്റണി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."