HOME
DETAILS

പ്രളയം: വീടുകള്‍ക്ക് വെളിച്ചമായി വിദ്യാര്‍ഥികളുടെ സന്നദ്ധസേന

  
backup
September 06 2018 | 06:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%b3

തൃശൂര്‍: ജില്ലയില്‍ പ്രളയക്കെടുതിയില്‍ തകര്‍ന്ന ആയിരക്കണക്കിനു വീടുകളില്‍ വൈദ്യുതീകരണം ഉള്‍പ്പടെയുള്ള അറ്റകുറ്റപണികള്‍ നടത്തിയും നാശനഷ്ട ആഘാതപഠനത്തിന് ചുക്കാന്‍പ്പിടിച്ചും വിദ്യാര്‍ഥികളുടെ സന്നദ്ധസേന.
ജില്ലയിലെ എന്‍ജിനിയറിങ്-പോളിടെക്‌നിക്ക്-ഐ.ടി.ഐ കോളജുകളിലെ അയ്യായിരത്തിലേറെ വരുന്ന വിദ്യാര്‍ഥികളാണ് പ്രളയം ബാധിച്ച വീടുകളില്‍ അറ്റകുറ്റപണികള്‍ നടത്തിയും നാശനഷ്ട പഠനം നടത്തിയും മാതൃകയാകുന്നത്. ജില്ലാഭരണകൂടവുമായി സഹകരിച്ച് കോസ്റ്റ്‌ഫോര്‍ഡിനാണ് ആണ് ഈപ്രവര്‍ത്തനങ്ങളുടെ എകോപന ചുമതല. ഇതുവരെ ആറായിരത്തിലധികം വീടുകളില്‍ സമഗ്ര സര്‍വേ നടത്തി. 700 വീടുകളിലെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. പ്രളയത്തില്‍ കേടുവന്ന വിവിധ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ അറ്റകുറ്റപണികളും ഇവര്‍ ചെയ്യുന്നു.
നാഷനല്‍ സര്‍വിസ് സ്‌കീമും ഹരിത കേരളം മിഷനും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഓഗസ്റ്റ് 28നാാണ് പദ്ധതിക്ക് തുടക്കംക്കുറിച്ചത്. പ്രളയം രൂക്ഷമായി ബാധിച്ച ചേര്‍പ്പ്, എടത്തിരുത്തി പഞ്ചായത്തുകളിലാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തിയും സര്‍വേയും ആരംഭിച്ചത്.
നിലവില്‍ എകദേശം അന്‍പതിലധികം പഞ്ചായത്തുകളില്‍ നാശനഷ്ടങ്ങളുടെ സമഗ്ര സര്‍വേയും വീടുകളിലെ ഇലക്ട്രിക്കല്‍ വര്‍ക്കുകളും പൂര്‍ത്തിയായി. പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികളുടെ പിന്തുണയോടെയും സഹകരണത്തോടെയുമാണ് പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നത്. സിവില്‍, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട അഞ്ചുപേരടങ്ങിയ വിദ്യാര്‍ഥികളുടെ സംഘമാണ് ഓരോ വീടുകളിലും സന്നദ്ധസേവനത്തിനുള്ളത്.
കോസ്റ്റ്‌ഫോര്‍ഡ് പ്രതിനിധികളോ അധ്യാപകരോ ആണ് ഓരോ ടീമിനും നേതൃത്വം നല്‍കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. പ്രളയബാധിത വീടുകളുടെ അടിത്തറ, നിലം, മേല്‍ക്കൂര, പ്ലംബിഗ്, വൈദ്യുതി കണക്ഷന്‍ എന്നിവയ്ക്കുണ്ടായ കേടുപാടുകളെ സംബന്ധിച്ച വിവിരങ്ങളാണ് സര്‍വേയിലൂടെ ശേഖരിക്കുന്നത്. ഒപ്പം പ്രളയബാധയുടെ തോത്, കാലദൈര്‍ഘ്യം എന്നിവയും സംഘം രേഖപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പമാണ് വീടുകളിലെ കേടായ വൈദ്യുതി കണക്ഷനുകള്‍ പുന:സ്ഥാപിക്കുന്നതും മിക്‌സി, ഫാന്‍, മോട്ടോര്‍ തുടങ്ങിയ വൈദ്യത ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതും.
കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനാല്‍ അവധിദിനങ്ങളിലാണ് വിദ്യാര്‍ഥികള്‍ ബാക്കിയുള്ള സര്‍വേയും ഇലക്ട്രിക്കല്‍ വര്‍ക്കുകളും നടത്തുന്നത്. പദ്ധതിയുടെ എകോപനത്തിനൊപ്പം ആവശ്യമായ സാങ്കേതിക സഹായങ്ങളും ഉപദേശങ്ങളും നല്‍കാന്‍ കോസ്റ്റ്‌ഫോര്‍ഡിന്റെ 10 സീനിയര്‍ എന്‍ജിനിയര്‍മാരും 20 ജൂനിയര്‍ എന്‍ജിനിയര്‍മാരും നാലു സാങ്കേതിക വിദഗ്ധരുമുണ്ട്. അസിസ്റ്റന്റ് കലക്ടര്‍ പ്രേംകൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് നാശനഷ്ട സര്‍വേയ്ക്കും ഇലക്ട്രിക്കല്‍പ്രവര്‍ത്തികള്‍ക്കുമായി ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago