സര്‍ക്കാരും ഡി.ജി.പിയും വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ നടപടി ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി എന്നിവരോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ഓഗസ്റ്റ് 18 നു മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗവും നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
കെ.പി.സി.സി. സെക്രട്ടറി നൗഷാദ് അലി സമര്‍പ്പിച്ച ഹരജിയില്‍ കേസിലെ ആറു മുതല്‍ 11 വരെ എതിര്‍കക്ഷികളായ മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രേംജിത്ത്, സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഡ്രൈവര്‍ എ.ജി ഹമീദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഹരിലാല്‍, മുരളി, എ.എസ്.ഐ വിനോദ്, കൊïോട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു എന്നിവര്‍ക്ക് കോടതിയില്‍ ഹാജരാവന്‍ പ്രത്യേക ദൂതന് വഴി നോട്ടിസ് പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."