HOME
DETAILS

എലിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

  
backup
September 06 2018 | 06:09 AM

%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0-4

വടകര: എലിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു പേരാണ് വടകര മേഖലയില്‍ മരിച്ചത്.
വടകര നഗരസഭയിലെ മേപ്പയില്‍, പഴങ്കാവ്, വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് എന്നിവിടങ്ങളിലാണ് മരണം. ഇതേ തുടര്‍ന്ന് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.
കുട്ടോത്ത് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വില്യാപ്പള്ളി പഞ്ചായത്ത് ഭരണസമിതി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.
പഞ്ചായത്ത് പ്രസിഡന്റ് മോഹനന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍, വാര്‍ഡ് മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ 508 പേര്‍ക്ക് പ്രതിരോധ ഗുളിക വിതരണം ചെയ്തു.
കിണര്‍ ക്ലോറിനേഷന്‍, അയല്‍ക്കൂട്ട ബോധവല്‍ക്കരണം, പനി നിരീക്ഷണം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്നു വരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ പ്രതിരോധ മരുന്ന് സ്വീകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
രണ്ട് പേര്‍ മരണപ്പെട്ട സാഹചര്യത്തില്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ അധ്യക്ഷതയില്‍ എന്‍.ആര്‍.എച്ച്.എം ഭാരവാഹി കളുടെ യോഗം ചേര്‍ന്നു. എച്ച്.ഐ.മാര്‍, ജെ.എച്ച്.ഐമാര്‍, ജില്ലാ ആശുപത്രി ആരോഗ്യവിഭാഗം ജീവനക്കാര്‍ പങ്കെടുത്തു. എല്ലാ വാര്‍ഡുകളിലും ബോധവല്‍കരണ ക്ലാസ്, ജാഗ്രതപ്രതിരോധ പ്രവര്‍ത്തനം എന്നിവ വിശദീകരിക്കുന്ന നോട്ടീസ് വിതരണം, പനി ബാധിച്ചവരുടെ സര്‍വെ, സംശയം തോന്നുന്നവര്‍ക്ക് പ്രതിരോധ ഗുളിക നല്‍കല്‍, വെള്ളക്കെട്ട് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ക്ലോറിനേഷന്‍ എന്നിവ നടത്താന്‍ തീരുമാനിച്ചു.
വടകര മേഖലയിലെ വിവിധ പഞ്ചായത്തുകളും ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നുണ്ട്. പ്രതിരോധ ഗുളികകള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും എത്തിച്ചു. ബോധവല്‍രണ പ്രവര്‍ത്തനങ്ങളും നടത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago