ലൈഫ് മിഷന്‍ തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു
കൊച്ചി: ലൈഫ് മിഷന്‍ ജില്ല കോ ഓര്‍ഡിനേറ്റര്‍ സി.ബി.ഐക്കു മുന്നില്‍ ഹാജരായി. ലൈഫ് മിഷന്‍ തൃശ്ശൂര്‍ ജില്ല കോ ഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡാണ് കൊച്ചി കടവന്ത്രയിലെ ഓഫിസില്‍ എത്തിയത്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ സി.ബി.ഐയ്ക്ക് മുമ്പാകെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവ പരിശോധിക്കുന്നതിനായി സി.ബി.ഐ സംഘം തൃശൂര്‍ ജില്ലാ ഓഫിസില്‍ എത്തിയെങ്കിലും ഇവ വിജിലന്‍സ് പരിശോധനയ്ക്കായി എടുത്തുകൊണ്ടുപോയതായി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഫയലുകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
അതേസമയം, യുണിടാക് മാനേജിങ് ഡയരക്ടര്‍ സന്തോഷ് ഈപ്പനെ ഇന്നലെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ഐസോമോങ്ക്‌ട്രേഡിങ് കമ്പനിയുടെ തിരുവനന്തപുരത്തെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചതെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. നിയമലംഘനത്തിനു കാരണക്കാരായവരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കമാണ് സി.ബി.ഐ നടത്തുന്നത്. ആരാണ് വിദേശത്തുനിന്ന് പണമയച്ചത്, സ്വീകരിച്ചതാര്, എന്തിനുവേണ്ടി ഉപയോഗിച്ചു, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു പിന്തുണയുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."