സോഫ്റ്റ്‌വെയറിലെ അപാകത; പുതിയ ആധാരങ്ങള്‍ പോക്കുവരവ് നടത്താന്‍ കഴിയാതെ ജനം വലയുന്നു
ഫറോക്ക്: സോഫ്റ്റ്‌വെയറിലെ അപാകത കാരണം പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ക്ക് പോക്കുവരവ് നടത്താന്‍ സാധിക്കുന്നില്ല. ഫറോക്ക് സബ് റജിസ്റ്റര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ ജമതിരി പോലും മാറ്റാന്‍ കഴിയാതെ ജനം വലയുകയാണ്. പുതുതായി കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമിക്ക് പഴയ തണ്ടപ്പേര്‍ നമ്പര്‍ തന്നെ സോഫ്റ്റ്‌വെയറില്‍ കാണിക്കുന്നതാണ് പോക്കുവരവ് നടത്താന്‍ സാധിക്കാത്തതിനു കാരണം.
ഇത്മൂലം പുതുതായി വീട് വെക്കുന്നതിന് പ്ലാന്‍ നല്‍കുന്നതിനും സര്‍ക്കാരില്‍ നിന്നുളള ആനുകൂല്യങ്ങള്‍ക്കും അപേക്ഷ നല്‍കാനും കഴിയാതെ ജനം ബുദ്ധിമുട്ടുകയാണ്. റജിസ്റ്റര്‍ ചെയ്ത് ആധാരങ്ങള്‍ പോക്കുവരവ് നടത്താനായി വില്ലേജ് ഓഫിസില്‍ നല്‍കുമ്പോള്‍ സോഫ്റ്റ്‌വെയറില്‍ 1926ലെ തണ്ടപ്പേര്‍ നമ്പറാണ് കാണിക്കുന്നത്.
ഇതിനിടയല്‍ ഭൂമി കൈമാറ്റം ചെയ്തവരുടെ വിവരങ്ങള്‍ ഓണ്‍ലെനില്‍ കാണിക്കാത്തതിനാല്‍ വില്ലേജ് ഓഫിസര്‍ പോക്കുവരവ് നടത്താതെ ആധാരങ്ങള്‍ മടക്കുകയാണ്. പഴയ തണ്ടപ്പേരില്‍ ജമതിരി മാറ്റിയാല്‍ ഒരേ തണ്ടപ്പേരിലുള്ള ഭൂമിക്ക് പല അവകാശികളുണ്ടാവുകയും ഇത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ആധാരം റിജിസ്റ്റര്‍ ചെയ്യുമ്പോള്‍ പുതിയ തണ്ടപ്പേരിന് പകരം പഴയത് തന്നെ ചേര്‍ത്താല്‍ കുടിക്കടം പോലുളള രേഖകളെ ബാധിക്കും.
വില്ലേജ് ഓഫിസുകളിലെയും സബ് റജിസ്റ്റര്‍ ഓഫിസിലെയും സോഫ്റ്റ്‌വെയറുകള്‍ വ്യത്യസ്തമാണ്. ഇതു രണ്ടുമായി ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന തകരറാണ് യഥാര്‍ഥ തണ്ടപ്പേര്‍ നമ്പര്‍ കാണിക്കാത്തതിന്റെ പ്രശ്‌നമെന്നാണ് പറയുന്നത്.
സോഫ്റ്റ്‌വെയര്‍ പ്രശ്‌നം കാരണം പല വില്ലേജ് ഓഫിസുകളിലും കംപ്യൂട്ടര്‍ സഹായമില്ലാതെയാണ് പോക്കുവരവ് നടത്തി കൊടുക്കുന്നത്.
എന്നാല്‍ ഫറോക്ക് രാമനാട്ടുകര വില്ലേജില്‍ സോഫ്റ്റ്‌വയര്‍ പ്രശ്‌നം കാരണം പോക്കുവരവ് ചെയ്തു കൊടുക്കാതെ ജനത്തെ തിരിച്ചയക്കുകയാണ്.
വില്ലേജ് ഓഫിസുകളില്‍ മാസങ്ങള്‍ക്കു മുന്‍പ് സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിച്ചത് മുതല്‍ ഇത്തരം സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നപടിയുണ്ടായിട്ടില്ലെന്നും വില്ലേജ് അധികാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."