HOME
DETAILS

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ

  
backup
September 29 2020 | 16:09 PM

babri-demolition-case-verdict

 

ലക്‌നൗ: ഇന്ത്യയുടെ മതേതര സ്വഭാവത്തിന് കളങ്കമേറ്റ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ നാളെ വിധി പറയും. ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.കെ യാദവാണ് വിധി പറയുക. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍സിങ് എന്നിവരടക്കം മുപ്പതിലേറെ പേരാണ് കേസിലെ പ്രതികള്‍. ഇവരോട് വിധി പറയുന്ന നേരത്ത് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, അദ്വാനിയും ജോഷിയും കല്യാണ്‍ സിങ്ങും ഉമാഭാരതിയും കോടതിയില്‍ നേരിട്ട് ഹാജരാകില്ലെന്നാണ് വിവരം. കൊവിഡ് നിയന്ത്രണങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയാണ് ഇത്.

സെപ്റ്റംബര്‍ ഒന്നിനാണ് കേസില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. സെപ്റ്റംബര്‍ 30നകം വിധി പ്രഖ്യാപിക്കണമെന്നു സുപ്രിംകോടതി ലക്‌നൗവിലെ കോടതിക്കു നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ പലതവണ സമയം നീട്ടിനല്‍കിയ ശേഷമായിരുന്നു ഇത്. കേസില്‍ നേരത്തെ അദ്വാനിയടക്കമുള്ളവരെ അലഹാബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, ഈ വിധി പിന്നീട് പ്രത്യേക കോടതി റദ്ദാക്കുകയും പള്ളി പൊളിച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ഘടനയ്ക്കു ഭീഷണിയായെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന പ്രദേശത്തെ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നേരത്തെ അന്തിമ വിധി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ബാബരി ഭൂമിയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങിയിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  42 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago