'പൊഴുത്' മലയോര കാര്‍ഷികമേള ഇന്ന് തുടങ്ങും
കുന്നുംകൈ: എളേരി കൃഷിപാഠം ഫാര്‍മേഴ്‌സ് ക്ലബിന്റെയും വരക്കാട് ക്രെഡിറ്റ് യൂനിയന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പൊഴുത്' കാര്‍ഷിക മേളയ്ക്കു ഇന്ന് തുടക്കമാകും. കോട്ടമല എം.ജി.എം എ.യു.പി സ്‌കൂളില്‍ രാവിലെ 9.30ന് എം രാജഗോപാലന്‍ എം എല്‍ എ മേള ഉദ്ഘാടനം ചെയ്യും. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍ അധ്യക്ഷത വഹിക്കും.
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി, എം അപ്പുക്കുട്ടന്‍, പി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തെത്തുടര്‍ന്നു 'നൂറുമേനി' കര്‍ഷക സംവാദം നടക്കും.
വിവിധ കാര്‍ഷികവിളകള്‍ കൃഷി ചെയ്ത് മികച്ച നേട്ടം കൊയ്ത കര്‍ഷകരായ കടുകമ്മാക്കല്‍ കൊച്ച്, ദിവാകരന്‍ നമ്പ്യാര്‍, സെബാസ്റ്റ്യന്‍ പി.അഗസ്റ്റിന്‍, ജലാല്‍, ചാക്കോ കുറുമ്പുറത്ത്, ഷെരീഫ് ടി. ചെറുപുഴ, കുട്ടിച്ചന്‍ ഇളംബ്ലാശേരി, ജോര്‍ജ് ലുക്കാ, ജോജി പുല്ലാഞ്ചേരി, അഗസ്തി പെരുമാട്ടിക്കുന്നേല്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും. സണ്ണി പൈകട മോഡറേറ്റാകും.
തുടര്‍ന്നു 'മണ്ണിന്റെ ആരോഗ്യം ആഹാരത്തിലെ പോഷക സമൃദ്ധിക്ക്' എന്ന വിഷയത്തില്‍ പടന്നക്കാട് കാര്‍ഷിക കോളജിലെ പ്രഫ. ആഷിക് ക്ലാസെടുക്കും. വൈകുന്നേരം കലാപരിപാടികളുമുണ്ടാകും. മേളയുടെ രണ്ടാം ദിവസം രാവിലെ 10ന് നടക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
ജെറ്റോ ജോസഫ് അധ്യക്ഷത വഹിക്കും. ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, ഡോ. വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ക്ലാസുകളെടുക്കും.
രണ്ടാം ദിവസം വൈകുന്നേരം കലാപാരിപാടികളും നടക്കും. മേളയുടെ ഭാഗമായി വൈവിധ്യമേറിയ കാര്‍ഷികവിളകളുടെ തൈകളും നടീല്‍ വസ്തുക്കളും ചക്ക വിഭവങ്ങളുമെല്ലാം സ്റ്റാളുകളില്‍ ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."