HOME
DETAILS
MAL
മരക്കൊമ്പുകള്‍ വെട്ടിമാറ്റി; ആശ്രയം നഷ്ടപ്പെട്ട് ദേശാടന പക്ഷികള്‍
backup
September 06 2018 | 07:09 AM
നീലേശ്വരം: ഇരുളിന്റെ മറവില്‍ സാമൂഹ്യദ്രോഹികള്‍ മരക്കൊമ്പുണ്ടകണ്ടണ്ടണ്ടണ്ടണ്ടള്‍ണ്ടണ്ടണ്ടണ്ടക്കു കത്തി വച്ചപ്പോള്‍ ആശ്രയം നഷ്ടപ്പെട്ടത് 70ഓളം ദേശാടന പക്ഷികള്‍ക്ക്. പടന്നക്കാട് റെയില്‍വേ മേല്‍പാലത്തിനു സമീപമുള്ള വന്‍തണല്‍മരത്തിന്റെ പ്രധാന ശിഖരങ്ങളാണ് രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ വെട്ടിമാറ്റിയത്.
67 വിവിധയിനം കൊക്കുകളും കാക്കകളുമാണ് പടന്നക്കാട്ടെ വന്‍മരങ്ങളില്‍ കൂടുകെട്ടിയിരുന്നത്. ഈ മരങ്ങളില്‍ വംശനാശം നേരിടുന്ന വലിയ കുളകൊക്കുകള്‍, സാധാരണ കുളകൊക്കുകള്‍, കിന്നരി നീര്‍കാക്ക എന്നീ ഇനത്തിലുള്ള പക്ഷികളാണ് ഉള്ളതെന്നും ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയ റോഷ് നാഥ് റെമീഷ് കണ്ടെത്തിയിരുന്നു. ജില്ലയില്‍ പതിനെട്ട് സ്ഥലങ്ങളില്‍ മാത്രമാണ് ഈ പക്ഷികളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."