HOME
DETAILS
MAL
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വിസ് പരിശീലനം
backup
September 30 2020 | 04:09 AM
കൊച്ചി: സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനം നല്കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതാണ്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫിസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ഒക്ടോബര്‍ ഏഴിന് മുന്‍പായി ജില്ലാ ഫിഷറീസ് ഓഫിസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച, ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തിരുവനന്തപുരം സിവില്‍ സര്‍വിസ് അക്കാദമി മുഖേനയാണ് നടത്തുന്നത്. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. വിശദ വിവരങ്ങള്‍ ഓഫിസ് സമയങ്ങളില്‍ 0484-2394476 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാകുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."