വരടി-മൂല-ഒണ്ടയങ്ങാടി-വള്ളിയൂര്‍ക്കാവ് റോഡ്: താല്‍ക്കാലിക സംവിധാനമുണ്ടാക്കാന്‍ നാട് കൈകോര്‍ക്കുന്നു
മാനന്തവാടി: അതിതീവ്ര മഴയും പ്രളയവും തകര്‍ത്ത റോഡ് വീണ്ടും പുനര്‍നിര്‍മിക്കാന്‍ ഒരു നാട് ഒന്നിക്കുന്നു.
മാനന്തവാടി നഗരസഭക്ക് കീഴിലെ വരടി-മൂല-ഒണ്ടയങ്ങാടി-വള്ളിയൂര്‍ക്കാവ് റോഡ് ഗതാഗതയോഗ്യമാക്കാനാണ് നാട്ടുകാര്‍ കൈകോര്‍ക്കുന്നത്. ഇതിന്റെ ഭാഗമായി ഡിവിഷന് കൗണ്‍സിലര്‍ ഷീജ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ആലോചനയോഗം നടത്തി. യോഗതീരുമാന പ്രകാരം വെള്ളിയാഴ്ച തകര്‍ന്ന ഭാഗം മണ്ണിട്ട് നികത്തി താല്‍ക്കാലിക ഗതാഗത യോഗ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിന് ഉണ്ടായ വെള്ളപൊക്കത്തില്‍ റോഡ് 200 മീറ്ററോളം ദൂരം ഇടിഞ്ഞ് താഴ്ന്നിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ താല്‍ക്കാലികമായി കവുങ്ങ് ഉപയോഗിച്ച് പാലം നിര്‍മിച്ചിരുന്നു.
എന്നാല്‍ തുടര്‍ന്നുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ അഞ്ഞൂറ് മീറ്ററോളം ദൂരം മണ്ണിടിയുകയും താല്‍ക്കാലിക പാലം തകരുകയും ചെയ്തു. നിലവില്‍ 160 രൂപ വാടക നല്കി വളഞ്ഞ് ചുറ്റിയാണ് നാട്ടുകാര്‍ യാത്ര ചെയ്യുന്നത്. പ്രകൃതിദുരന്ത നിധിയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."