HOME
DETAILS

ഹൂതി മിസൈലാക്രമണത്തില്‍ വിദേശികളടക്കം 26 പേര്‍ക്ക് പരുക്ക്

  
backup
September 06 2018 | 10:09 AM

%e0%b4%b9%e0%b5%82%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

റിയാദ്: യമനുമായി അതിര്‍ത്തി പങ്കിടുന്ന നജ്‌റാനില്‍ മിസൈല്‍ ആക്രമണത്തില്‍ 26 പേര്‍ക്ക് പരുക്ക്. യമനിലെ വിമത വിഭാഗമായ ഹൂതികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആകാശത്തു വെച്ച് തകര്‍ക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ പതിച്ചാണ് അപകടം. അടുത്ത ദിവസങ്ങളില്‍ നടന്ന പ്രധാനപ്പെട്ട ആക്രമണമാണിതെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ നിന്നാണ് സഊദിയെ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചത്. സഊദിയിലെ ഭൂപ്രദേശത്തു പഠിക്കുന്നതിനു മുന്‍പ് തന്നെ സഊദി വ്യോമ പ്രതിരോധ സേനയും അറബ് സഖ്യ സേനയും മിസൈല്‍ മിസൈല്‍ വേദ ഉപകാരങ്ങള്‍ കൊണ്ട് നിര്‍വ്വീര്യമാക്കുകയായിരുന്നു. ഇതിനിടയിലാണ് ഇതിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്.

അപകടത്തില്‍ പരുക്കേറ്റവരില്‍ സ്വദേശികളും വിദേശികളുമുണ്ട്. പരുക്കേറ്റവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. ഇവരില്‍ 11 പേരെ കൂടുതല്‍ ശുശ്രൂഷകള്‍ നല്‍കാനായി ആശുപത്രിയിലേക്ക് മാറ്റിയതായും ബാക്കിയുള്ളവരെ സംഭവ സ്ഥലത്തു വെച്ചു തന്നെ ശുശ്രൂഷകള്‍ നല്‍കി വീടുകളിലേക്ക് മാറ്റിയതായും നജ്‌റാന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് ഡയക്ട്റ്ററേറ്റ് വക്താവ് ക്യാപ്റ്റന്‍ അബ്ദുല്‍ ഖാലിഖ് അല്‍ ഖഹ്താനി പറഞ്ഞു.

തുടര്‍ച്ചയായ മിസൈല്‍ ആക്രമണം സഊദി യമന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സംഘര്‍ഷമാക്കുകയാണ്. ഇറാന്‍ പിന്തുണയോടെ ഹൂതി മിലീഷ്യകള്‍ സഊദിക്ക് നേരെ അയച്ച മിസൈലുകളുടെ എണ്ണം 187 ആയതായി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. യമനില്‍ യുദ്ധത്തിലേര്‍പ്പെടുന്നതിന്റെ പ്രതികാരമായാണ് സഊദിക്കെതിരെ ഹൂതികള്‍ പ്രതികാരമായി മിസൈല്‍ ആക്രമണം നടത്തുന്നത്. തുടര്‍ച്ചയായുള്ള മിസൈല്‍ ആക്രമങ്ങള്‍ യു എന്നിന്റെ 2216, 2231 കരാര്‍ ലംഘനമാണെന്നു സഊദി കുറ്റപ്പെടുത്തി.

അതേസമയം, യമനിലെ സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ജനീവയില്‍ ഐക്യ രാഷ്ട സഭയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചു. 2015 ല്‍ യമനില്‍ യുദ്ധം തുടങ്ങിയ ശേഷം 2016 വരെ വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെകിലും ഏറെ ചര്‍ച്ചകളും പാളിപ്പോകുന്നുകയായിരുന്നു. തുടര്‍ന്ന് ഏറെ കാലങ്ങള്‍ക്ക് ശേഷമാണു വീണ്ടും സമാധാന ചര്‍ച്ചകള്‍ക്കായി ജനീവയില്‍ ഒരുമിക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ചര്‍ച്ചയിലെങ്കിലും സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് ഏവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  20 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  29 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  34 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago