കാനഡയിലെ അംബാസിഡറെ ഫിലിപ്പൈന്‍സ് തിരിച്ചുവിളിച്ചു
മാലിന്യ കണ്ടെയ്നര്‍
കപ്പലുകള്‍ തിരിച്ചുകൊണ്ടുപോവണമെന്നുള്ള ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ അന്ത്യശാസനം അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി
മനില: മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാനഡയിലെ അംബാസിഡറെ ഫിലിപ്പൈന്‍സ് തിരിച്ചുവിളിച്ചു. ഫിലിപ്പൈനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനധികൃതമായി കയറ്റിയയച്ച മാലിന്യം തിരിച്ചുകൊണ്ടുപോവാനുള്ള അന്ത്യശാസന സമയം അവസാനിച്ചതിനെ തുടര്‍ന്നാണ് ഫിലിപ്പൈന്‍സിന്റെ നടപടി. മാലിന്യങ്ങള്‍ നീക്കുന്നതുവരെ കാനഡയിലെ പ്രതിനിധിയുണ്ടാവില്ലെന്ന് ഫിലൈപ്പൈന്സ് വിദേശകാര്യ സെക്രട്ടറി ടിയോഡറോ ലോക്സിന് ജൂനിയര്‍ ട്വീറ്റ് ചെയ്തു.
കാനഡയുടെ മാലിന്യ കണ്ടെയ്നര്‍ കപ്പലുകള്‍ മെയ് 15ന് മുന്‍പ് തിരിച്ചുകൊണ്ടുപോവണമെന്നാണ് പ്രസിഡന്റ് റോഡ്രിഗോ ദ്യൂത്തര്ദോ ആവശ്യപ്പെട്ടിരുന്നത്.
103 കണ്ടെയ്നറുകളിലായിട്ടുള്ള പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, ബാഗുകള്‍ ഉള്‍പ്പെടെയുള്ള വീട് മാലിന്യങ്ങല്‍ 2013 മുതല്‍ 2014 വരെയാണ് കാനഡയില്‍ നിന്ന് ഫിലിപ്പൈന്‍സിലേക്ക് കൊണ്ടുവന്നത്. ഭൂരിഭാഗം കണ്ടെയ്നര്‍ കപ്പലുകളും മനില, സൂബിക്ക് ഫ്രീ തുറമുഖങ്ങളില്‍ തന്നെ അവശേഷിച്ചു.
സ്വകാര്യ കമ്പനിക്കായി പ്ലാസ്റ്റിക്കുകള്‍ പുനരുപയോഗിക്കാനാണെന്ന് വ്യക്തമാക്കിയാണ് ഇവ എത്തിച്ചത്. എന്നാല്‍ ഇതിനുള്ള നടപടികളെടുക്കാത്തതിനെ തുടര്‍ന്നാണ് ഇവ തിരിച്ചുകൊണ്ടുപോവാന്‍ ഫിലിപ്പൈന്‍സ് കാനഡയോട് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."