HOME
DETAILS
MAL
സബ്കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള പരിഷ്കരണം നടപ്പാക്കണം: സി.ഐ.ടി.യു
backup
May 06 2017 | 23:05 PM
മഞ്ചേരി: മഞ്ചേരിയില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സബ്കലക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമുള്ള ഗതാഗത പരിഷ്കരണം നടപ്പാക്കണമെന്ന് സി.ഐ.ടിയു മഞ്ചേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. മഞ്ചേരിയിലെ തുടരെയുള്ള ഗതാഗത പരിഷ്കരണം വലിയ ബുദ്ധിമുട്ടും അയല്‍ പ്രദേശങ്ങളിലുളളവരെ മഞ്ചേരിയില്‍നിന്നും അകറ്റുന്ന സ്ഥിതിവിശേഷവും ഉണ്ടാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന നഗരമായ മഞ്ചേരി ഗതാഗതകുരുക്കു കാരണം വീര്‍പ്പുമുട്ടുകയാണ്. ആംബുലന്‍സുകള്‍ പോലും മണിക്കൂറുകള്‍ ടൗണില്‍ കുടുങ്ങുന്ന സ്ഥിതിയാണുള്ളത്. പി.കെ മുബഷിര്‍ അധ്യക്ഷനായി. പി.കെ ഗോപാലകൃഷ്ണന്, കെ ജവഹര്‍, പ്രവീണ്‍, എം.എ ജലീല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."