മുണ്ടുപറമ്പിലെ മദ്യഷാപ്പ്: നാട്ടുകാര്‍ വീണ്ടും സമരത്തിന്
മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപാസില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മദ്യഷാപ്പുകള്‍ പൊതുജനത്തിന് ഭീഷണി സൃഷ്ടിക്കുന്നതായി പരിസരവാസികള്‍ ആരോപിച്ചു. വാഹന ബാഹുല്യവും രാത്രിയും പകലുമെന്നില്ലാതെ മദ്യപാന്മാരുടെ വിളയാട്ടവും കാരണം മുണ്ടുപറമ്പ് പ്രദേശത്തുള്ളവരുടെ ഉറക്കം കൊടുത്തുകയാണ്.
നിലവിലെ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടിയതോടെ മദ്യഷാപ്പുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സ്ഥലം നോക്കാന്‍ തുടങ്ങിയപ്പോള്‍ മലപ്പുറം മുനിസിപ്പാലിറ്റിയിലെ പല വാര്‍ഡുകളിലും വന്‍ എതിര്‍പ്പായിരുന്നു. ഇതിനിടയില്‍ പെട്ടെന്നാണ് മുണ്ടപറമ്പില്‍ ഏപ്രില്‍ 18 ന് ആദ്യ മദ്യഷാപ്പ് ആരംഭിച്ചത്. അതോടെ പ്രദേശവാസികള്‍ പരാതിയുമായി അധികൃതരെ സമീപിച്ചിരുന്നു.
എന്നാല്‍ ഇതില്‍ വേണ്ടത്ര നടപടിയുണ്ടായില്ല. രണ്ടാമത്തെ ഷോപ്പും അടുത്ത ദിവസങ്ങളില്‍ ഇതേപ്രദേശത്ത് ആരംഭിച്ചതോടെയാണ് പരിസരവാസികള്‍ വീണ്ടും പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ്. മദ്യഷാപ്പില്‍ നിന്നും മദ്യം വാങ്ങുന്നവര്‍ അവിടെ നിന്നുതന്നെ മദ്യം കഴിക്കുന്നതും കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിയുന്നതും പതിവുകാഴ്ചയായി മാറി. രാത്രിയില്‍ പൊതുജനത്തിന് ഈ വഴിയിലൂടെയുള്ള യാത്ര ദുഷ്‌ക്കരവുമായി. എത്രയും വേഗത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരെ മൊത്തം ഒരുമിച്ചുകൂട്ടി പ്രക്ഷോഭത്തിന് തയ്യാറെടുക്കാനും ശ്രമം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."