HOME
DETAILS

ബംഗാള്‍ സംഘര്‍ഷത്തില്‍ അവസാനനിമിഷം ഒന്നിച്ച് പ്രതിപക്ഷം

  
backup
May 16 2019 | 22:05 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 


ന്യൂഡല്‍ഹി: ബംഗാളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ റാലിയോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന്റെ പേരില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം പാര്‍ട്ടിക്കുതന്നെ തിരിച്ചടിയായി.
പ്രതിപക്ഷനിരയിലെ പ്രധാനമുഖമായ മമതയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തെ പ്രതിപക്ഷം ഒന്നടങ്കം നേരിട്ടതോടെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ ബി.ജെ.പിവിരുദ്ധ ചേരി ഒരിക്കല്‍ക്കൂടി ഒന്നിച്ചു.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗാളിലെ അവസാന പ്രചാരണറാലി നടത്താന്‍ അനുവദിക്കുന്ന വിധത്തില്‍ സംസ്ഥാനത്തെ പരസ്യപ്രചാരം നേരത്തെ അവസാനിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ശക്തമായ ഭാഷയിലാണ് പ്രതിപക്ഷം വിമര്‍ശിച്ചത്.
കമ്മിഷന്‍ നടപടി ജനാധിപത്യത്തിലെ കറുത്തപൊട്ടാണെന്നും മോദിക്കും ബി.ജെ.പിക്കും വേണ്ടിയാണ് കമ്മിഷന്‍ ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. മധുര്‍പൂര്‍, ഡംഡം മണ്ഡലങ്ങളില്‍ മോദി നിശ്ചയിച്ച റാലികള്‍ക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്മിഷന്‍ പ്രചാരണം രാത്രി 10 മണിവരെയാക്കിയത്.


ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നടപടി. ബംഗാളില്‍ നടത്തിയ അക്രമങ്ങള്‍ക്ക് അമിത്ഷാ നേതൃത്വം നല്‍കുന്ന ഗുണ്ടകളെയും തെമ്മാടികളെയും ശിക്ഷിക്കുന്നതിനു പകരം കമ്മിഷന്‍ ജനാധിപത്യത്തെ ശിക്ഷിക്കുകയാണ്.


കമ്മിഷന് സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ശേഷിയില്ലായ്മയെയാണ് ഇത് വ്യക്തമാക്കുന്നത്. ഭരണഘടനയെ വഞ്ചിക്കുന്ന മാപ്പര്‍ഹിക്കാത്ത നടപടിയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യസന്ധതയെ രാജ്യത്തെ ജനങ്ങളെല്ലാം ചോദ്യം ചെയ്യുകയാണ്. മോദി-ഷാ ദ്വയങ്ങളുടെ കയ്യിലെ കരുവാണോ കമ്മിഷന്‍. ഭരിക്കുന്ന ബി.ജെ.പി ജനാധിപത്യത്തിനു നേരെ ആക്രമണം നടത്തുകയാണ്.


മോദിക്കും അമിത്ഷായ്ക്കുമെതിരേ 11 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങള്‍ ഫയല്‍ ചെയ്തത്. പെരുമാറ്റച്ചട്ടലംഘനം നടന്നുവെന്ന് വ്യക്തമായ തെളിവുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന്‍ മോദിക്കും ഷായ്ക്കും മുമ്പില്‍ കീഴടങ്ങി. മോഡല്‍ കോഡ് ഓഫ് കോണ്‍ടാക്ടിനെ (പെരുമാറ്റചട്ടം) കമ്മിഷന്‍ മോദി കോഡ് ഓഫ് കോണ്‍ടാക്ട് (മോദിയുടെ ചട്ടം) ആക്കി മാറ്റിയെന്നും സുര്‍ജെവാല കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്ന നടപടിക്രമം തന്നെ പരിശോധിക്കേണ്ട സമയമാണിത്. സര്‍ക്കാറിന്റെ വിശ്വസ്തരെ നിയമിക്കുന്ന രീതി ഒഴിവാക്കണം. 23ന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ഇക്കാര്യം പുനപ്പരിശോധിക്കുകയും ചെയ്യുമെന്നും സുര്‍ജെവാല പറഞ്ഞു.


നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും സമ്മര്‍ദം കാരണമാണ് കമ്മിഷന്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു. മമതാ ബാനര്‍ജിയെ മോദിയും അമിത്ഷായും ഭയപ്പെടുകയാണ്. അതിനാല്‍ അവരെ മോദിയും അമിത്ഷായും ലക്ഷ്യംവയ്ക്കുകയാണ്.


ഇതുവളരെ കൃത്യമായുള്ള ആസൂത്രണത്തിന്റെ ഭാഗമാണ്. വളരെ അപകടകരമായ നടപടിയാണിതെന്നും മായാവതി പറഞ്ഞു. മോദിക്ക് അദ്ദേഹത്തിന്റെ പ്രചാരണം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിയാണ് കമ്മിഷന്‍ പ്രചാരണം ഇന്ന് രാത്രിയോടെ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നും മായാവതി ആരോപിച്ചു.


ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരും മമതയ്ക്കു പിന്തുണ പ്രഖ്യാപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  11 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  31 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago