HOME
DETAILS
MAL
ന്യൂയോര്‍ക്ക് ടൈംസിനെ വിമര്‍ശിച്ച് ട്രംപ്
backup
September 06 2018 | 19:09 PM
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എടുത്തുചാട്ടം നിയന്ത്രിക്കാന്‍ വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമക്കുന്നുണ്ടെന്ന ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തിനെതിരേ രൂക്ഷ വിര്‍ശനവുമായി ട്രംപ്.
എഴുത്തുകരാന്റെ പേര് വെളിപ്പെടുത്താത ലേഖനം ബുധനാഴ്ചയാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. ട്രംപ് ഭരണത്തിലെ പേര് വെളിപ്പെടുത്താത ഉദ്യോഗസ്ഥന്റേതാണ് ലേഖനം. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തണമെന്നും രാജ്യദ്രോഹ പ്രവര്‍ത്തനമാണിതെന്നും ലേഖനത്തിനെതിരേ ട്രംപ് ട്വീറ്റ് ചെയ്തു.
ഉദ്യോഗസ്ഥന്റെ സുരക്ഷയെ ബാധിക്കുന്നതിനാല്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും വളരെ പ്രധാന്യമുള്ള നിരീക്ഷണം ജനങ്ങളിലെത്തിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."