HOME
DETAILS
MAL
25നു സംഘടനകളുടെ യോഗം
backup
July 23 2016 | 21:07 PM
കാസര്‍കോട്: അതിവേഗ റെയില്‍പ്പാത പദ്ധതിയില്‍ നിന്ന് കാസര്‍കോട് ജില്ലയെ ഒഴിവാക്കിക്കൊണ്ടുള്ള സാധ്യതാ പഠന റിപ്പോര്‍ട്ടിനെതിരേ ഫ്രാക് (ഫെഡറേഷന് ഓഫ് റസിഡന്റ്സ് അസോസിയേഷന് ഇന്‍ കാസര്‍കോട് ഡിസ്ട്രിക്ട്) ഭാരവാഹികളുടെ യോഗം പ്രതിഷേധിച്ചു. തുടര്‍നടപടികളുടെ ഭാഗമായി 25 നു വൈകിട്ട് നാലിനു പ്രസ്ക്ലബില്‍ വിവിധ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും യോഗം ചേര്‍ന്നു ഭാവിപരിപാടികള്‍ക്കു രൂപംകൊടുക്കുമെന്ന് ഫ്രാക് പ്രസിഡന്റ് എം.കെ രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി ജി.ബി വത്സന് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."