HOME
DETAILS
MAL
കേരള കോണ്‍ഗ്രസിനെ ആരു ശ്രമിച്ചാലും പിളര്‍ത്താന്‍ കഴിയില്ല- കെ.എം മാണി
backup
May 07 2017 | 07:05 AM
കോട്ടയം: കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ആര് ശ്രമിച്ചാലും കഴിയില്ലെന്ന് കെ എം മാണി. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ജോസഫ് വിഭാഗത്തെ പുറത്തു ചാടിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് മാണി രംഗത്തെത്തിയിരിക്കുന്നത്.
യാതൊരു അഭിപ്രായ വ്യത്യാസവും പാര്ട്ടിയില്ലില്ല. കേരള കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്രമുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും കെ.എം മാണി പറഞ്ഞു. കോട്ടയത്ത് നടത്തിയത് പ്രാദേശികമായ ഒരു അടവ് നയം മാത്രമായിരുന്നു. ഒരു ഘട്ടത്തിലും ഇടത് പക്ഷത്തിലേക്ക് പോകുമെന്ന് പറഞ്ഞിട്ടില്ലെന്നും മാണി വ്യക്തമാക്കി.
പാര്‍ട്ടിയിലെ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."