മാങ്ങമധുരം മുന്നൂറിലേറെ...
ലക്‌നൗ: ഹാജി കലീമുല്ലയുടെ പറമ്പില്‍ മുളക്കാത്ത മാവുകളില്ല. 1957 മുതല്‍ മാങ്ങകളില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഇദ്ദേഹം മലീഹാബാദിലെ അഞ്ച് ഏക്കറോളം സ്ഥലത്ത് മാങ്ങ കൃഷിചെയ്യുന്നുണ്ട്. വിവിധ ഇനങ്ങളിലുള്ള മുന്നൂറ് മാങ്ങകള്‍ ഒരൊറ്റ മാവില്‍നിന്ന് കൃഷിചെയ്‌തെടുത്ത് കലീമുല്ല റെക്കോഡിട്ടിട്ടുണ്ട്.
അസ്-ലുല്‍ മുഖര്‍റര്‍, ഹുസ്‌നേ ഈറാ, ശര്‍ബതീ ഭഗ്‌റാണി, പുഖരാജ, വലജ പ്രസന്ദ്, ഖാസുല്‍ ഖാസ്, മഖാന്‍, ശ്യാം സുന്ദര്‍, പ്രിന്‍സ്, ഹിമസാഗര്‍ എന്നീ വിവിധ ഇനങ്ങളിലുള്ള മാങ്ങകള്‍ മാങ്ങമനുഷ്യന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം വികസിപ്പിച്ചെടുത്ത മാങ്ങകളില്‍ ചിലതാണ്.
മാങ്ങ പ്രേമികള്‍ക്ക് ഈ മാങ്ങ സീസണില്‍ സ്വാദിഷ്ടമായ മറ്റൊരു മാങ്ങകൂടി വിപണിയില്‍ ലഭിക്കും. പദ്മശ്രീ ഹാജീ കലീമുല്ലാ വികസിപ്പിച്ചെടുത്ത യോഗീ മാങ്ങ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാമം കടമെടുത്ത ഈ മാങ്ങ പ്രസിദ്ധമായ ദൂഷേരീ എന്നയിനത്തില്‍ നിന്നും ബഡ്ഡ് ചെയ്താണ് ഉണ്ടാക്കിയിരിക്കുന്നത്.
മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും ബോളീവുഡ് താരം ഐശ്വര്യ റായിയുടെയും പേരില്‍ മാങ്ങ വികസിപ്പിച്ചെടുത്തിട്ടുണ്ട് ഹാജി കലീമുല്ല. ഇതിഹാസങ്ങളെയും താരങ്ങളുടെയും ഓര്‍മകള്‍ അവര്‍ക്കുശേഷവും നിലനില്‍ക്കാന്‍ ഈ ഉത്പന്നങ്ങള്‍ കാരണമാകുമെന്നതിനാല്‍ വളരെ സന്തോഷത്തോടെയാണ് ഇത് വികസിപ്പിച്ചെടുക്കുന്നതെന്ന് ഹാജി കലീമുല്ല പ്രതികരിച്ചു.
കലീമുല്ലയുടെ കൃഷിയിലെയും ബഡ്ഡിങ്ങിലെയും കഴിവ് കണ്ടറിഞ്ഞ് പദ്മ ശ്രീ, ഉദ്യാന്‍ പണ്ഡിത് അവാര്‍ഡുകള്‍ നല്‍കി ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."