കെ.എസ്.ഇ.ബി എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍
തൊടുപുഴ: സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് അനധികൃതമായി വൈദ്യുതി നല്‍കി കെ.എസ്.ഇ.ബിക്ക് വന്‍ നഷ്ടം വരുത്തിയ വനിതാ എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍. കെ.എസ്.ഇ.ബി കല്ലാര്‍കുട്ടി ഇറക്ഷന്‍ സബ് ഡിവിഷന്‍- 2 അസിസ്റ്റന്റ് എക്‌സി. എന്‍ജിനീയര്‍ കെ.എം ഷൈലയെയാണ് ചീഫ് എന്‍ജിനീയര്‍ (എച്ച്.ആര്‍.എം തിരുവനന്തപുരം)സസ്‌പെന്‍ഡ് ചെയ്തത്.
ചിത്തിരപുരം ഇലക്ട്രിക്കല്‍ സബ് ഡിവിഷനില്‍ ജോലിചെയ്തിരുന്ന സമയത്താണ് സ്വകാര്യ റിസോര്‍ട്ടുകളെ വഴിവിട്ട് സഹായിച്ചത്.വൈദ്യുതി ബോര്‍ഡിന്റെ അനുമതിയില്ലാതെ 11 കെ.വി ലൈന്‍ വലിച്ച് റിസോര്‍ട്ടുകള്‍ക്ക് വൈദ്യുതി നല്‍കിയെന്നാണ് കണ്ടെത്തല്‍. അടിയന്തരമായി സ്ഥാപിക്കേണ്ട ട്രാന്‍സ്‌ഫോര്‍മറുകള്‍പോലും സ്ഥാപിക്കാതെ വഴിവിട്ട് റിസോര്‍ട്ടുകള്‍ക്കുവേണ്ടി ഒത്താശ ചെയ്യുകയായിരുന്നു. ക
ൂടാതെ റിസോര്‍ട്ടുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന ഉയര്‍ന്ന നിരക്കുകള്‍ക്കുപകരം പ്രദേശിക കണക്ഷനുകള്‍ക്ക് നല്‍കുന്ന സാധാരണ നിരക്കുകള്‍ അനധികൃതമായി വാങ്ങി ബോര്‍ഡിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തിവച്ചതായും വിജിലന്‍സ് കണ്ടെത്തി. ചിത്തിരപുരം മേഖലയിലെ റിസോര്‍ട്ട് മാഫിയകളെ അതിരു വിട്ട് സഹായിച്ചതായി ബോധ്യപ്പെട്ടിട്ടുണ്ട്. 2016ല്‍ ഇതേരീതിയില്‍ നടത്തിയ അഴിമതി വിജിലന്‍സ് അന്വേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ രണ്ട് സബ് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍വിസില്‍ തിരിച്ചെത്തിയ ഇവര്‍ വീണ്ടും ചിത്തിരപുരം സെക്ഷനിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണെന്നറിയുന്നു.
മേഖലയിലുള്ള റിസോര്‍ട്ടുകള്‍ മീറ്റര്‍ റീഡിങ്ങില്‍ കൃത്രിമംകാട്ടി ലക്ഷങ്ങള്‍ തട്ടിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൂടുതല്‍ യൂനിറ്റുകള്‍ രേഖപ്പെടുത്തിയ മീറ്ററുകള്‍ തകരാറിലാണെന്ന് വരുത്തി പുതിയ മീറ്ററുകള്‍ സ്ഥാപിച്ചുള്ള തട്ടിപ്പ് നടത്തിയതിലൂടെ ബോര്‍ഡിനുണ്ടായത് വന്‍ നഷ്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."