പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി
കാട്ടാക്കട: കഴിഞ്ഞ ഇരുനൂറ്റി എണ്‍പതു ദിവസത്തോളമായി ഹോളോബ്രിക്‌സ് കമ്പനി തുടങ്ങുന്നതിനെതിരേ പ്രദേശവാസികള്‍ സമരം നടത്തുന്ന കട്ടയ്‌ക്കോട് വില്ലിടുംപാറ പുല്ലുവിളാകത്ത് കമ്പനി തുടങ്ങുന്നസ്ഥലത്ത് കോടതി ഉത്തരവുമായി മതില്‍ കെട്ടല്‍ ആരംഭിച്ചു. പ്രതിഷേധവുമായി എത്തിയവരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി.
ജനവാസ കേന്ദ്രത്തില്‍ കമ്പനി പ്രവര്‍ത്തിച്ചാല്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടുമെന്നും കാണിച്ചു പഞ്ചായത്തു സെക്രട്ടറി. ആര്‍.ഡി.ഒ. മനുഷ്യാവകാശ കമ്മിഷന്‍, പൊല്യൂഷന്‍ കോണ്‍ട്രോള്‍ ഉള്‍പ്പടെ പരാതി നല്‍കിയിരുന്നു.
പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്ഥലമുടമ കോടതി ഉത്തരവുമായി പൊലിസ്് സംരക്ഷണത്തിലാണ് മതില്‍ കെട്ടാന്‍ എത്തിയത്. ആഴ്ചകള്‍ക്കു മുന്‍പ് സമരവും പ്രതിഷേധവും ശക്തമാകുകയും പ്രദേശവാസിയായ സോമനും ഇയാളുടെ ഭാര്യയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതോടെ അഡിഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം കോടതി തീരുമാനം എടുക്കാം എന്ന ഉറപ്പില്‍ ഇരിക്കെയാണ് ഇന്നലെ ഡിവിഷന്‍ ബഞ്ച് വിധിയുമായി ഉടമ മതില്‍കെട്ടാനെത്തിയത്. ഇതോടെ പ്രതിഷേധവുമായി എത്തിയ സമരസമിതി അംഗങ്ങളെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ഇന്നലെ രാവിലെയാണ് സംഭവം. കോണ്‍ഗ്രസ് നേതാവ് ജോര്‍ജ്, ബി.ജെ.പി നേതാക്കളായ ഹരികുമാര്‍, കിള്ളി കണ്ണന്‍, മുകേഷ്, പ്രസാദ്, ബിനു കിള്ളി എന്നിവരെയും ഇടതു നേതാക്കളായ സനല്‍ബോസ്, വേണു എന്നിവരെയും പ്രദേശവാസികളായ വൃദ്ധര്‍ ഉള്‍പ്പടെ പത്തോളം സ്ത്രീകളെയും പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
ഇവരെ മൂന്നു മണിയോടെ വിട്ടയച്ചു. സ്ഥലമുടമ വ്യാജ രേഖ ചമച്ചും പഞ്ചായത്തിനെ സ്വാധീനിച്ചും കോടതിയെ തെറ്റിദ്ധരിപ്പിചിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."