റവന്യു ഓഫിസുകളിലെ പണം ഇനി ബാങ്കുകളില്‍
ഈരാറ്റുപേട്ട: റവന്യു ഓഫിസുകളില്‍ സ്വീകരിക്കുന്ന പണം അതാത് ദിവസം തന്നെ ബാങ്കിലടയ്ക്കുന്ന സംവിധാനം നടപ്പിലായി. വില്ലേജ് ഓഫിസര്‍മാര്‍ ദിവസങ്ങളോളം പണം കൈവശം വച്ച ശേഷം താലൂക്ക് ഓഫിസുകളില്‍ അടച്ചിരുന്ന സംവിധാനത്തിനാണ് മാറ്റം വന്നത്. ധനകാര്യ വകുപ്പ് നല്‍കിയ നിര്‍ദേശമാണ് ഏറെ കാത്തിരിപ്പിന് ശേഷം റവന്യു വകുപ്പ് നടപ്പാക്കിയത്. വില്ലേജ് ഓഫിസുകളില്‍ നികുതി ഇനത്തിലും വായ്പാ തിരിച്ചടവായും മറ്റും ശേഖരിക്കുന്ന പണം അതാത് ദിവസം തന്നെ അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം ബാങ്കില്‍ അടയ്ക്കാം. ലഭിച്ച തുക ഹെഡ് ഓഫ് അക്കൗണ്ട് തിരിച്ച് ചെല്ലാന്‍ തയ്യാറാക്കിയാണ് അടയ്‌ക്കേണ്ടത്.
ബാങ്കുകള്‍ തുക ട്രഷറിയിലേക്ക് കൈമാറും. വില്ലേജ്, താലൂക്ക്, കലക്ടറേറ്റ് തലങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന എല്‍.ആര്‍.ടി.ആര്‍ രസീതുകള്‍ നിര്‍ത്തലാക്കി പൂര്‍ണമായും ഇട്രഷറി സംവിധാനത്തിലേക്ക് മാറാനും ധനകാര്യ വകുപ്പില്‍ ആലോചന നടക്കുന്നുണ്ട്.
എന്നാല്‍ എല്ലാ ദിവസവും ചെല്ലാന്‍ തയ്യാറാക്കാന്‍ കഴിയും എങ്കിലും അന്ന് തന്നെ ബാങ്കില്‍ പണം അടയ്ക്കണമെന്നത് പ്രായോഗികമല്ല എന്ന് റവന്യൂ ജിവനക്കാര്‍ അഭിപ്രായപ്പെടുന്നു.
പണം സ്വീകരിക്കാനും അവയുടെ കണക്ക് സ്വീകരിക്കാനും കഴിയുന്ന സോഫ്റ്റ് വെയര്‍ റവന്യൂ വകുപ്പ് നടപ്പാക്കുന്നതോടെ ഇ -ട്രഷറി സംവിധാനം ഉപയോഗിക്കാതെ തന്നെ ചെല്ലാന്‍ തയ്യാറാക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."