HOME
DETAILS
MAL
ക്ഷേമ പെന്ഷന് നിഷേധം; 'പരേതര്‍' സമരത്തിനെത്തി
backup
September 07 2018 | 04:09 AM
വേങ്ങര: സാമൂഹിക ക്ഷേമ പെന്ഷന് നിഷേധത്തിനെതിരെ കണ്ണമംഗലത്ത് മുസ്്ലിം ലീഗ് നടത്തിയ സമരത്തില്‍ 'പരേതരു'മെത്തി. സര്‍ക്കാര്‍ രേഖയില്‍ മരിച്ചതായും ഇല്ലാത്ത നാലുചക്ര വാഹനമുളളതായും കാണിച്ച് 184 പേരുടെ പെന്‍ഷനുകളാണ് തടഞ്ഞത്. 44 പേര് മരിച്ചതിലെ 30 പേരും ഇന്നലെ നടന്ന സമരത്തിനെത്തി. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പുളിക്കല്‍ അബൂബക്കര്‍ അധ്യക്ഷനായി. ചാക്കീരി അബ്ദുല്‍ ഹഖ്, കെ.പി സരോജിനി, കെ. റസാഖ്, ടി.കെ അബ്ദുട്ടി, പി ഷംസു, പി.പി ലത്തീഫ്, പി.പി അറമുഖന്, കെ.പി അനീഷ്, എ. കുഞ്ഞുട്ടി, സി കുട്ടിആലി, പൂക്കുത്ത് മുജീബ്, ബേബി ചാലില്‍, പി.ഇ ശരീഫ, പുളളാട്ട് ശമീറ, നെടുമ്പളളി സൈതു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."