പ്രളയത്തില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ ആദരിക്കുന്നു
നെടുമ്പാശ്ശേരി: മഹാ പ്രളയത്തില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കുന്നു. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ കരക്കെത്തിക്കാനും, ഒറ്റപ്പെട്ടുപോയ ദുരിതാശ്വാസ ക്യാംപുകളില്‍ ശക്തമായ കുത്തൊഴുക്കിനെ അതിജീവിച്ച് ഭക്ഷണവും, മരുന്നും അടക്കമുള്ള വസ്തുക്കള്‍ എത്തിക്കുന്നതിനും മുന്നിട്ടിറങ്ങിയവരെയാണ് അടുവാശ്ശേരി പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നത്. മല്‍സ്യബന്ധനത്തിന് പോകുന്ന ചെറുവഞ്ചികളില്‍ മുപ്പതോളം മല്‍സ്യതൊഴിലാളികള്‍ അടുവാശ്ശേരി മേഖലയില്‍ സജീവമായി രംഗത്തിറങ്ങിയിരുന്നു.
കൂടാതെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചെങ്ങമനാട് എസ്. ഐ എ.കെ.സുധീര്‍, റോഡുകളില്‍ വെള്ളം ഉയര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ട സാഹചര്യത്തില്‍ തന്റെ ടോറസ് വാഹനങ്ങളില്‍ അതിസാഹസികമായി രക്ഷാപ്രര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ പാലപ്രശേരി സ്വദേശി ആദം ഷിജു എന്നിവരെയാണ് ആദരിക്കുന്നത്.റോഡില്‍ എട്ടടിയോളം ഉയര്‍ന്ന വെള്ളത്തിലൂടെയാണ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും ആവശ്യസാധനങ്ങള്‍ കൊണ്ടുവരുന്നതിനുമായി ഷിജുവും സുഹൃത്തുക്കളും ടോറസ് പായിച്ചത്.
അടുവാശ്ശേരി പൗരാവലിയുടെ നേതൃത്വത്തില്‍ നാളെ വൈകീട്ട് 6 ന് തെക്കെ അടുവാശ്ശേരി ജംഗ്ഷനില്‍ സംഘടിപ്പിച്ചിരിക്കുന്ന അനുമോദന സമ്മേളനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം എല്‍ എ ഉല്‍ഘാടനം ചെയ്യും. കുന്നുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."