വാഹന പരിശോധന: 35,000 രൂപ പിഴ ഈടാക്കി
ആലത്തൂര്‍ : മേഖലയില്‍ ജോയിന്റ് ആര്.ടി.ഒ വിനയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വിവിധ വാഹന പരിശോധനകളില്‍ 35000 രൂപ പിഴ ഈടാക്കിയതായി ആര്.ടി.ഒ (എന്‍ഫോഴ്സ്മെന്റ് ) എം. പി അജിത് കുമാര്‍ അറിയിച്ചു.
ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ആറും എയര്‍ ഹോണ്‍ ഉപയോഗിച്ച എട്ടും ഹാന്റ് ബ്രേക്ക് ഘടിപ്പിക്കാത്ത മൂന്നും ബസ്സുകള്‍ക്കെതിരെ നടപടി എടുത്തു. നികുതി അടയ്ക്കാത്ത ഒന്‍പത് വാഹനങ്ങള്‍ പിടികൂടി. ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാത്ത 17 പേര്‍ക്കെതിരെയും ഹെല്‍മിറ്റില്ലാതെ നിരത്തിലിറങ്ങിയ 42 ഇരു ചക്ര വാഹനക്കാര്ക്കെതിരെയും കേസെടുത്തു. ഇന്‍ഷൂറന്‍സില്ലാത്ത ഒന്‍പതും, ഫിറ്റ്നസ്സില്ലാത്ത എട്ടും വാഹനങ്ങള്‍ പിടിച്ചു. അപകടകരമായി രീതിയില്‍ വാഹനം ഓടിച്ച നാല് പേര്‍ക്കെതിരെയും മറ്റ് കുറ്റകൃത്യങ്ങളിലായി 25 ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി എടുത്തു. ബസ്സുടമകളുടെ പരാതിയെ തുടര്‍ന്ന് വടക്കഞ്ചേരിയില്‍ 12 ടണ്ണോളം അമിതഭാരം കയറ്റിയ തമിഴ് നാട് രജിസ്ട്രേഷനുള്ള രണ്ട് ടിപ്പര്‍ ലോറികളും പരിശോധനയില്‍ പിടികൂടി. വരുംദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നും ആര്.ടി.ഒ(എന്‍ഫോഴ്സ് മെന്റ്) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."