HOME
DETAILS
MAL
ഡ്രൈവറില്ല, ആംബുലന്‍സ് തുരുമ്പെടുക്കുന്നു
backup
September 07 2018 | 07:09 AM
ചെറുപുഴ: പെരിങ്ങോം താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറില്ലാത്തതിനാല്‍ തുരുമ്പെടുത്ത് നശിക്കുന്നു. കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയപ്പോഴാണ് ഇവിടെ ആംബുലന്‍സ് അനുവദിച്ചത്. എന്നാല്‍ വാഹനത്തിന് ഇതുവരെ സ്ഥിര ഡ്രൈവര്‍മാരെ നിയമിച്ചിട്ടില്ല.
അതിനാല്‍ അടിയന്തര സാഹചര്യം വന്നാല്‍ രോഗികള്‍ക്ക് സ്വകാര്യ ആംബുലന്‍സിനെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോള്‍. ഇതുകൂടാതെ മറ്റൊരു ചെറിയ ആംബുലന്‍സ് കൂടി ഇവിടെയുണ്ട്. അതിന് താല്‍ക്കാലിക ഡ്രൈവറെ നിയമിച്ച് പാലിയേറ്റീവ് കെയറിക്കായി ഓടുകയാണ്. ഒരു ജീവനക്കാരനെ നിയമിച്ചാല്‍ ഈ ആംബുലന്‍സ് മലയോരത്തെ നിരവധിയാളുകള്‍ക്ക് ഏറെ ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."