മദീന റൗളാ സിയാറ 18 മുതൽ
ജിദ്ദ: കൊറോണാ വ്യാപന ഭീതിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മദീനയിലെ റൗളാ ശരീഫ് സിയാറത്ത് പുനരാംഭിക്കുന്നതിനുള്ള തിയതി സഊദി അധികൃതര്‍ പ്രഖ്യാപിച്ചു. ഈ മാസം പതിനെട്ട് ഞായറാഴ്ച (റബീഉല്‍ അവ്വല്‍ ഒന്ന്) മുതല്‍ മദീനയിലെ ഹറം ശരീഫിലെ റൗളാ ശരീഫ് ഉള്‍കൊള്ളുന്ന പഴയ ഭാഗം ഭക്തര്‍ക്കായി തുറന്ന് കൊടുക്കുമെന്ന് മസ്ജിദുല്‍ നബവി അല്‍ഷെരീഫ് ഭരണകാര്യ വിഭാഗം അറിയിച്ചു. ഇതോടെ, പഴയ ഹറം ശരീഫില്‍ വെച്ച് നിസ്കരിക്കാനും അവിടെ സ്ഥിതിചെയ്യുന്ന പ്രവാചകന്റെ പുണ്യകുടീരം സന്ദര്‍ശിക്കാനും സലാം അര്‍പ്പിക്കാനുമുള്ള അനുമതി പൊതുജനങ്ങള്‍ക്ക് ലഭിക്കും.
നിര്‍ണിത വ്യവസ്ഥകളോടെ ഉംറാ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിന്റെ ചുവടു വെച്ചാണ് മദീനയിലെ നിയന്ത്രണങ്ങളും പടിപടിയായി അധികൃതര്‍ നീക്കാനൊരുങ്ങുന്നത്റൗളാ ശരീഫ് ഉള്‍കൊള്ളുന്ന ഭാഗത്തിന്റെ മൊത്തം കപ്പാസിറ്റിയുടെ എഴുപത്തിയഞ്ച് ശതമാനം വിശ്വാസികളെ മാത്രമായിരിക്കും ഓരോ സമയത്തും അനുവദിക്കുക. ഉംറാ അനുഷ്ട്ടാനം ഞായറാഴ്ച യാണ് പുനരാരംഭിക്കുന്നത്.
നിര്‍ണിതമായ വ്യവസ്ഥകളോടെയും സാധ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളോടെയുമാണ് മദീനാ സിയാറത്തും പുനഃസ്ഥാപിക്കുന്നത്. 'ഇഅതമര്‍നാ' എന്ന ആപ്പ് മദീനാ സിയാറത്തിനും ബാധകമാക്കിയിട്ടുണ്ട്. കൊറോണാ പ്രോട്ടോകാള്‍ നടപടികളും മുന്‍കരുതലുകളും റൗളാ ശരീഫ് സിയാറത്തിനും കര്‍ശനമായി ഏര്‍പ്പെടുത്തും.
അതേ സമയം ഉംറ കര്‍മത്തിന് ഞായറാഴ്ച 16,000 പേര്‍ക്കാണ് അവസരമുണ്ടാകുക. ഉംറ നിര്‍വഹിക്കുന്നതിന് ഓരോ തീര്‍ഥാടകനും മൂന്നു മണിക്കൂര്‍ സമയമാണ് ലഭിക്കുക. കിസ്‌വ ഫാക്ടറി, ഹറം മ്യൂസിയം സന്ദര്‍ശനവും ഞായറാഴ്ച മുതല്‍ ഹറംകാര്യ വകുപ്പ് അനുവദിക്കും. ഓരോ രണ്ടു മണിക്കൂറിലും സന്ദര്‍ശകരുടെ ഒരു ബസ് വീതം സ്വീകരിക്കുന്ന നിലയില്‍ സന്ദര്‍ശനം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉംറ നിര്‍വഹിക്കാന്‍ രണ്ടര ലക്ഷം പേര്‍ അപേക്ഷിച്ചു; അതേസമയം, ഞായറാഴ്ച പുരാരംഭിക്കുന്ന പരിശുദ്ധ ഉംറ നിര്‍വഹിക്കുന്നതിനുള്ള പെര്‍മിറ്റിനായി 'ഇഅ്തമര്‍നാ' ആപ്പ് വഴി രണ്ടര ലക്ഷത്തിലേറെ അപേക്ഷകള്‍ ഇതിനകം ലഭിച്ചതായി ഹജ്ജ് - ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി വെളിപ്പെടുത്തി.അമ്പതിനായിരത്തിലേറെ പേര്‍ക്ക് ഇതിനകം പെര്‍മിറ്റുകള്‍ അനുവദിച്ചതായും അദ്ദേഹം തുടര്‍ന്നു. സ്വദേശികളും പ്രവാസികളുമായ രാജ്യത്തിനകത്ത് കഴിയുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഉംറ പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള അവസരം. വിദേശത്തു നിന്നുള്ള ഉംറ തീര്‍ത്ഥാടകരെ നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് സ്വീകരിച്ചു തുടങ്ങുക.
ആദ്യത്തില്‍ ഐ ഫോണിലൂടെ മാത്രം ലഭിക്കുമായിരുന്ന 'ഇഅ്തമര്‍നാ' ആപ്പ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ആന്‍ദ്റോയിഡ് ഫോണിലൂടെയും ലഭ്യമാക്കിയത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."