ബാലജനവേദി ജില്ലാ കണ്‍വന്‍ഷനും സ്വീകരണവും
കണ്ണൂര്‍: ജവഹര്‍ ബാലജനവേദിയുടെ ജില്ലാതല കണ്‍വന്‍ഷനും സംസ്ഥാന പ്രസിഡന്റ് എ വൈഷ്ണവിന് സ്വീകരണവും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ജവഹര്‍ ബാലജനവേദിയിലൂടെ വന്‍ തിരിച്ചുവരവ് കോണ്‍ഗ്രസ് നടത്തുമെന്നും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷ പോലും മാന്യമായി നടത്താന്‍ പറ്റാത്ത സര്‍ക്കാര്‍ കണക്ക് പരീക്ഷയിലൂടെ കുട്ടികളെ മാനസികമായി തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. ജൂണ്‍ 30നകം 700 കിളിക്കൂട്ടം യൂണിറ്റും ആഗസ്റ്റ് മാസത്തിനുള്ളില്‍ പഞ്ചായത്ത് തല ഊഞ്ഞാല്‍ ക്യാംപും നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാതല മെമ്പര്‍ഷിപ്പ് കാപയിനും തുടക്കമായി. മെമ്പര്‍ഷിപ്പ് വിതരണം സംസ്ഥാന പ്രസിഡന്റ് എ വൈഷണവ് അനാമിക എസ് ജിതേഷിനു നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ എ.വി ജിതേഷ് അധ്യക്ഷനായി. സി.വി ജലീല്‍, കാഞ്ഞിരോളി രാഘവന്‍, രാഗേഷ് തില്ലങ്കേരി, അഡ്വ. ലിഷ ദീപക്, അതുല്‍ ബി കൃഷ്ണ, പി.കെ ഇന്ദിര, പി.എന്‍ നാരായണന്‍കുട്ടി, കെ ഭാസ്‌കരന്‍, എം.ബി രാജേഷ്, വിനോയ് ജോര്‍ജ്, അഖില രമേശ്, പ്രവീണ്‍, ആദിത്യന്‍, അഞ്ജലി, പ്രസൂണ്‍, കാവ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."