ഇബ്രാഹിം വെങ്ങരയെ ആദരിച്ചു
പഴയങ്ങാടി: ഗ്രീന്‍ റൂം എന്ന ആത്മകഥയിലൂടെ 2016ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നാടക സംവിധായകന്‍ ഇബ്രാഹിം വെങ്ങരയെ മുട്ടം സി.എച്ച് യുവ കേന്ദ്രം ആദരിച്ചു.
മുട്ടം ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ എസ്.യു റഫീഖ് അധ്യക്ഷനായി. ഡോ: എസ് എല്‍ പി ഉമറുല്‍ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ആബിദ ഉപഹാര സമര്‍പ്പണം നടത്തി.
പുന്നക്കന്‍ മുഹമ്മദലി പൊന്നാട അണിയിച്ചു. പരിപാടിയില്‍ 32 വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച വി.പി മുഹമ്മദലിക്കുള്ള ഉപഹാരം ഇബ്രാഹിം വെങ്ങര നല്‍കി.
എസ് എല്‍ പി സിദ്ദീക്ക്,ടി പി അബ്ബാസ്ഹാജി,എം കെ ബീരാന്‍,വി വി ഉമര്‍ മൗലവി,വി.പി മുഹമ്മദലി മാസ്റ്റര്‍,ടി പി ഇബ്രാഹിം ഹാജി,കെ ഹംസക്കുട്ടി,എം വി നജീബ്,എം ഇബ്രാഹിം,ഒ മുഹമ്മദ് കുഞ്ഞി സംസാരിച്ചു. മുബഷിര്‍ സ്വാഗതവും,എസ് എ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."