മാനസിക വൈകല്യങ്ങള്‍ തടസമായില്ല; ഒരു വര്‍ഷത്തെ വരുമാനം ദുരിതാശ്വാസത്തിന്
വടക്കാഞ്ചേരി: പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ മാനസിക വൈകല്യങ്ങളെ പോലും മറികടന്ന് പോപ്പ് പോള്‍ മേഴ്‌സി ഹോം സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രവര്‍ത്തനം മഹനീയ മാതൃകയായി.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി പരിശീലനത്തിലൂടെ ഏറെ പാടുപെട്ട് നിര്‍മിച്ചെടുത്ത ഉല്‍പന്നങ്ങള്‍ വിറ്റുകിട്ടിയ ഒരു വര്‍ഷത്തെ തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന 360 അന്തേവാസികളാണ് പോപ്പ് പോള്‍ മേഴ്‌സി ഹോമിലുളളത്. മെഴുകുതിരി, സോപ്പ് പൊടി, ഓര്‍ണമെന്റല്‍ ഫാന്‍സി വസ്തുക്കള്‍, കവര്‍ പ്രിന്റിങ്, ബുക്ക് ബൈനറിങ്, പേപ്പര്‍ പ്ലേറ്റ് നിര്‍മാണം, വെജിറ്റബിള്‍ ആന്റ്് ഹോര്‍ട്ടികള്‍ച്ചര്‍ കള്‍ട്ടിവേഷന്‍ എന്നിവയിലാണ് പരിശീലനം. ഇതില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് നല്‍കിയത്.
തുക തൃശൂര്‍ അതിരൂപത മെത്രോപ്പോലീത്തമാര്‍ ആന്‍ഡ്രൂസ് താഴത്ത് ഏറ്റുവാങ്ങി. പോപ്പ് പോള്‍ മേഴ്‌സി ഹോം ഡയറക്ടര്‍ ഫാ ജോണ്‍സണ്‍ അന്തിക്കാട്ട് , അസി. ഡയറക്ടര്‍ ഫാ. അനിഷ് ചിറ്റിലപ്പിള്ളിയും, അധ്യാപകരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."