കുന്നംകുളം ബസ്റ്റാന്റ് നിര്‍മാണത്തിന്റെ ആദ്യപടി പിന്നിട്ടു
കുന്നംകുളം: നഗരത്തിന്റെ സ്വപ്ന പദ്ധതിയായ ബസ്റ്റാന്റ് നിര്‍മാണത്തിന്റെ ആദ്യപടി പിന്നിട്ടു. പ്രവര്‍ത്തി ഏറ്റെടുത്ത് കരാറു കമ്പനി നിര്‍ദേശിച്ച സമയത്തിന് മുന്‍പേ പ്രവര്‍ത്തി പൂര്‍ത്തികരിച്ചതോടെ ബസ്റ്റാന്റ് നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്ന് വിശ്വാസത്തിലാണ് നഗരവാസികള്‍.
പതിറ്റാണ്ടു മുന്‍പേ നിര്‍മാണം ആരംഭിക്കുകയും സാങ്കേതിക തടസങ്ങളില്‍ പെട്ട് പാതി വഴിയില്‍ നിലച്ചുപോയ നിര്‍മാണം ചുവപ്പു നാടകള്‍ നീക്കി പണി തീര്‍ക്കാന്‍ മന്ത്രി എ.സി മൊയ്തീനാണ് മുന്‍പന്തിയില്‍ നിന്നത്.
നിലവിലുള്ള കെട്ടിടത്തിന്റെ ഉറപ്പു പരിശോധിച്ച് പൈലിങ്ങ് ടെസ്റ്റുകളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാകൂ എന്നതായിരുന്നു അവസാനത്തെ കടമ്പ. പരിശോധന ഏറ്റെടുക്കാനെത്തിയവരെല്ലാം ആറ് മാസ്ത്തിലേറെ നീണ്ട സമയം ആവശ്യപ്പെട്ടിരുന്നതാണ് ഊരാളന്‍ സൊസൈറ്റി ഏതാണ്ട് ഒരു മാസം കൊണ്ട് പരിശോധനകളുള്‍പടേയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ബസ്റ്റാന്റ് 56 കോടി രൂപ ചിലവിട്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. നഗരസഭ മൈതാനത്ത് ഫണ്ട് വായ്പയെടുത്തുമാണ് നിര്‍മാണം. മുന്‍പ് പി.പി.പി യും, പിന്നീട് ബി.ഒ.ടി വ്യവസ്ഥയിലും നിര്‍മിക്കാനുദേശിച്ച ബസ്റ്റാന്റ് അഴിമതി ആരോപണങ്ങളും സമര മുറകളുമേറെ നടന്നതിന് ശേഷമാണ് സ്വന്തമായി നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."