ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സ്: പിഴയായി കിട്ടിയത് 1.52 കോടി
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സിലൂടെ പിഴയായി ഇതുവരെ സംസ്ഥാന ഖജനാവിലെത്തിയത് 1.52 കോടി . ചട്ടം ലംഘിച്ച അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്നാണ് പിഴ ഈടാക്കിയത്. കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ചതിനെത്തുടര്‍ന്നാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സിന് മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചത്.
മോട്ടോര്‍ വാഹന ചട്ടം ലംഘിച്ചതിന് 4,652 അന്തര്‍ സംസ്ഥാന ബസുകളാണ് ഇതുവരെ പിടിയിലായത്. 271 ബുക്കിങ് ഓഫിസുകള്‍ക്ക് നോട്ടിസ് നല്‍കി. ചരക്ക് കടത്തിയതിന് 43 ബസുകള്‍ക്കെതിരേ നടപടി എടുത്തു. അതിനിടെ ബസുകള്‍ തടഞ്ഞു നിര്‍ത്തി പരിശോധന നിര്‍ത്തണമെന്നും ചട്ടലംഘനം നടത്തില്ലെന്നും ഗതാഗത വകുപ്പ് പറയുന്ന ഏത് നിര്‍ദേശവും പാലിക്കാമെന്നും ബസ് ഉടമകളുടെ സംഘടനാ നേതാക്കള്‍ ഗതാഗത വകുപ്പ് സെക്രട്ടറിയെ കണ്ട് രേഖാമൂലമുള്ള ഉറപ്പ് കൈമാറി. കൂടാതെ ബുക്കിങ് ഓഫിസുകള്‍ അംഗീകൃതമാക്കാന്‍ സമയം നീട്ടി നല്‍കണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."