HOME
DETAILS
MAL
'ചെമ്പ്ര സ്കൂള്‍: അടിയന്തര നടപടി സ്വീകരിക്കണം'
backup
July 23 2016 | 23:07 PM
താമരശ്ശേരി: ചെമ്പ്ര ഗവ. എല്‍.പി സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനു ഗ്രാമപഞ്ചായത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്കൂള്‍ പി.ടി.എ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പര്‍ അഡ്വ. ഒ.കെ അഞ്ജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എന്‍ മനോജ് അധ്യക്ഷനായി.
സ്റ്റാഫ് സെക്രട്ടറി യഹ്യാഖാന്‍ വരവുചെലവു കണക്കുകള്‍ അവതരിപ്പിച്ചു. എസ്.ഐ കെ.പി ഹരിദാസന്, ഹെഡ് മിസ്ട്രസ് ഇന്‍ചാര്‍ജ് എ.എസ് ഡെയ്സി, പി.ടി.എ വൈസ് പ്രസിഡന്റ് ഉസ്മാന് പി. ചെമ്പ്ര, പി.കെ മുഹമ്മദ് ഹാജി, ഒ.പി ഉണ്ണി, കെ.പി പാച്ചു, കെ.പി ലൈജു സംസാരിച്ചു. പുതിയ പി.ടി.എ കമ്മിറ്റി ഭാരവാഹികളായി പി.കെ സത്യന് (പ്രസിഡന്റ് ), ഉസ്മാന് പി. ചെമ്പ്ര, കെ. സുനില്‍കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), എസ്. വിദ്യ(മദര്‍ പി.ടി.എ പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."