ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിൽ: നവയുഗം
ദമാം: ഭരണവർഗ്ഗത്തിന്റെ താത്പര്യങ്ങൾക്കനുസരിച്ചു വിധികൾ പ്രഖ്യാപിക്കുന്ന ന്യായാധിപന്മാർ എന്ന അശ്ലീല കാഴ്ച്ച ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിയ്ക്കുന്നതായി നവയുഗം സാംസ്ക്കാരികവേദി രക്ഷാധികാരി ഷാജി മതിലകം അഭിപ്രായപ്പെട്ടു. അൽഹസ്സ മേഖലയിൽ പുതിയതായി രൂപീകരിച്ച നവയുഗം കൊളബിയ യൂണിറ്റ് കമ്മിറ്റി രൂപീകരണയോഗം ഉത്‌ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ അദ്ധ്യക്ഷതയിൽ അൽഹസ്സ മേഖല സെക്രട്ടറി സുശീൽ കുമാർ അൻസാരിക്ക് ആദ്യമെമ്പര്ഷിപ്പ് കൈമാറി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്‌ഘാടനം ചെയ്തു. നവയുഗം കലണ്ടർ വിതരണം മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറി രതീഷ് രാമചന്ദ്രൻ ഉത്‌ഘാടനം ചെയ്തു. വനിതാവേദി സെക്രട്ടറി മിനി ഷാജി, അഖിൽ അരവിന്ദ്, നിസ്സാം പുതുശ്ശേരി, ജയകുമാർ, സുബ്രഹ്മണ്യൻ എന്നിവർ ആശംസാപ്രസംഗം നടത്തി.
പുതിയ യൂണിറ്റ് ഭാരവാഹികളായി ഷാജി (രക്ഷാധികാരി), സന്തോഷ് കുമാർ (പ്രസിഡന്റ്), അൻസാരി (സെക്രട്ടറി), നൗഷാദ് (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. ബിനുകുമാർ, സുരേഷ് കുമാർ, ശിവപ്രസാദ് എന്നിവരെ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."