HOME
DETAILS
MAL
വിജയത്തിലൂടെ മറുപടി നല്കി മുക്കത്തെ ഇതരസംസ്ഥാന അന്തേവാസികള്‍
backup
May 07 2017 | 21:05 PM
കോഴിക്കോട്: കല്ലായിപ്പുഴയെ സംരക്ഷിക്കണമെങ്കില്‍ അധികൃതര്‍ ഉറക്കം വെടിയണമെന്ന് ചരിത്രകാരന് എം.ജി.എസ് നാരായണന്. ഫിഫ കല്ലായി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കല്ലായിപ്പാലത്തില്‍ തീര്‍ത്ത മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ലായിപ്പുഴ നശിച്ചാല്‍ കോഴിക്കോട് നഗരവും ലോകത്തിലെ രണ്ടാമത്തെ മരവ്യവസായ കേന്ദ്രവും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കേരള നദീ സംരക്ഷണസമിതി പ്രസിഡന്റ് ടി.വി രാജന് അധ്യക്ഷനായി. കോഴിക്കോട് ബാര്‍ അസോസിയേഷന് പ്രസിഡന്റ് പി.ടി മോഹന്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പി. വാസു, എം.സി സുധാമണി, എം. രാജന്, കെ.എം ബഷീര്‍, സി.പി സക്കീര്‍ ഹുസൈന്, കെ. സലീം, പി.എന്‍.എം സമീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."