പുതുതലമുറ കൃഷിയുടെ സംരക്ഷകരാകണം: പുരുഷന്‍ കടലുണ്ടി
കോഴിക്കോട്: പുതുതലമുറ കൃഷിയുടെ സംരക്ഷകരാകണമെന്നും കൃഷിയെ ലാഭക്കച്ചവടമായി മാത്രം കാണരുതെന്നും പുരുഷന്‍ കടലുണ്ടി എം.എല്‍.എ.
ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന 'കൃഷിജാലകം- 2017 ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരം തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തിന് കര്‍ഷക സംഘടനകളുടെ പ്രവര്‍ത്തകര്‍ മുന്നിട്ടറങ്ങണം. കര്‍ഷകന്റെ അധ്വാനത്തിന്റ മഹത്വം നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
എഫ്.ഒ.എ.ഐ സംസ്ഥാന പ്രസിഡന്റ് എ. ജയശങ്കര്‍ അധ്യക്ഷനായി. മുന്‍സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആര്‍ അരവിന്ദാക്ഷന്‍ മുഖ്യാതിഥിയായിരുന്നു.
വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ. ദേവകി, എഫ്.ഒ.എ.ഐ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു, എന്‍.സി.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എന്‍.പി സൂര്യനാരായണന്‍, കോണ്‍ഗ്രസ് (എസ്) ജില്ലാ ജനറല്‍ സെക്രട്ടറി സി.പി ഹമീദ്, കമല ആര്‍. പണിക്കര്‍, എന്‍.വി ബാലന്‍ നായര്‍, മുന്‍സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ശാരദ ജി. നായര്‍, ടി.കെ വല്‍സന്‍, കൊല്ലംകണ്ടി വിജയന്‍, ചാര്‍ള മാത്യു, സന്തോഷ് പെരവച്ചേരി, മനോജ് കുന്നത്തുകര, ഷൈജ പി.എം സംസാരിച്ചു.
നാളികേരള വികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.സി മോഹനന്‍ മാസ്റ്റര്‍, സുഭിക്ഷ ചെയര്‍മാന്‍ എം. കുഞ്ഞമ്മദ് മാസ്റ്റര്‍, പ്രേംദാസ് ഇരുവള്ളൂര്‍, വില്‍സണ്‍ കാറ്ററ്റുള്ളമല എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി. വനജ സ്വാഗതവും, വി.പി ഇന്ദിര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."