HOME
DETAILS

വെളിച്ചെണ്ണ മില്ലിലെ തീപിടിത്തം; അണയ്ക്കാനെത്തിയത് 12 ഫയര്‍ യൂനിറ്റുകള്‍

  
backup
May 07 2017 | 21:05 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%80%e0%b4%aa


പയ്യോളി: കൊളാവിപ്പാലം റോളക്‌സ് വെളിച്ചെണ്ണ മില്ലിലെ ഗോഡൗണിലുണ്ടായ വന്‍തീപിടിത്തം അണയ്ക്കാനെത്തിയത് 12 ഫയര്‍ യൂനിറ്റുകള്‍.
ജില്ലയിലെ വടകര, നാദാപുരം, പേരാമ്പ്ര, മീഞ്ചന്ത, വെള്ളിമാട്കുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്നും തലശേരിയില്‍ നിന്നുമാണ് ഫയര്‍ എന്‍ജിനുകള്‍ എത്തിയത്. പുലര്‍ച്ചെ അഞ്ചിന് വടകരയില്‍ നിന്നെത്തിയ ഫയര്‍ യൂനിറ്റ് വെള്ളം പമ്പ് ചെയ്യാന്‍ ആരംഭിച്ചപ്പോഴേക്കും നാദാപുരത്ത് നിന്നും പേരാമ്പ്രയില്‍ നിന്നും ഫയര്‍ എന്‍ജിനുകളെത്തി.
എല്ലാ ഭാഗത്ത് നിന്നും വെള്ളം പമ്പ് ചെയ്തിട്ടും തീയണയാത്തതിനാല്‍ കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ എത്തിക്കുകയായിരുന്നു. ജില്ലാ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, സ്റ്റേഷന്‍ ഓഫിസര്‍മാരായ എന്‍.കെ ശ്രീജിത്ത്, വാസന്ത് ചേയച്ചന്‍കണ്ടി എന്നിവരുടെ നേതൃത്വത്തിലയിരുന്നു രക്ഷാപ്രവര്‍ത്തനം. എന്‍ജിനുകളിലെ വെള്ളം തീര്‍ന്നപ്പോള്‍ തൊട്ടടുത്തുള്ള കോട്ടപ്പുഴയുടെ കൈവരിയായ കൊളാവിപ്പുഴയില്‍ നിന്ന് യഥേഷ്ടം വെള്ളമെടുക്കാന്‍ കഴിഞ്ഞത് സൗകര്യമായി. രാവിലെ പതിനൊന്നിനാണ് പൂര്‍ണമായും തീയണയ്ക്കാന്‍ സാധിച്ചത്.
സംഭവത്തില്‍ കൊച്ചിയിലേക്ക് പിണ്ണാക്ക് കൊണ്ടുപോകാന്‍ തയാറായി നില്‍ക്കുന്ന ലോറിയും അഗ്നിക്കിരയായി.
ഗോഡൗണിന്റെ മുന്‍ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന കാസര്‍കോട്ട് നിന്ന് കൊപ്രയുമായെത്തിയ രണ്ടു ലോറികള്‍ പെട്ടെന്ന് മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.
കൊപ്ര ഉണക്കുന്നതിനായി സ്ഥാപിച്ച വലിയ ഡ്രയറിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. 60 ടണ്‍ കൊപ്രയാണ് ഗോഡൗണിലുണ്ടായിരുന്നത്. സാധാരണ ഇതിലും കൂടുതല്‍ സ്റ്റോക്ക് ഉണ്ടാകാറുണ്ട്.
വടകര സ്വദേശികളായ എം.കെ മന്‍സൂര്‍ ഹാജി, ഷംസീര്‍, സമീര്‍, സുനീര്‍ എന്നിവരുടെ ഉടമസ്ഥതയില്‍ 2001-ലാണ് കൊളാവിപ്പാലത്തെ നാലേക്കര്‍ സ്ഥലത്ത് റോളക്‌സ് വെളിച്ചെണ്ണ നിര്‍മാണ യൂനിറ്റ് ആരംഭിച്ചത്. ഇവിടെ പ്രൊഡക്ഷനും വില്‍പനയും നടക്കുന്നുണ്ട്.
തീപിടിത്തം കാരണം അരക്കോടിയുടെ നഷ്ടമുണ്ടായതായി ഉടമകള്‍ പറഞ്ഞു.
പയ്യോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടടര്‍ ദിനേശ് കോറോത്ത്, എസ്.ഐ കെ.കെ ആകേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. എം.എല്‍.എമാരായ കെ. ദാസന്‍, സി.കെ നാണു, കൊയിലാണ്ടി തഹസില്‍ദാര്‍ റംല സംഭവസ്ഥലം സന്ദര്‍ശിച്ചു.
പരിഭ്രാന്തരായി നാട്ടുകാര്‍
പയ്യോളി: വെളിച്ചെണ്ണ മില്ലിലുണ്ടായ വന്‍തീപിടിത്തം നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30ന് ശക്തമായ ശബ്ദം കേട്ടാണ് ആളുകള്‍ ഞെട്ടിയുണര്‍ന്നത്. പുറത്തിറങ്ങിയപ്പോള്‍ കണ്ടത് ആളിക്കത്തുന്ന തീനാളങ്ങള്‍. പരിസരമാകെ പുക പടര്‍ന്നതിനാല്‍ ആളുകള്‍ക്ക് ഗോഡൗണ്‍ പരിസരത്തേക്ക് പോകാന്‍ പ്രയാസമുണ്ടായി. അതേസമയം വീതികുറഞ്ഞ കൊളാവിപ്പാലം റോഡില്‍ ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനാല്‍ ഫയര്‍ എന്‍ജിനുകള്‍ക്ക് സംഭവസ്ഥലത്തെത്താന്‍ ബുദ്ധിമുട്ടേണ്ടിവന്നു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മഠത്തല നാണു മാസ്റ്റര്‍, കൗണ്‍സിലര്‍ സി.ടി ഷാനവാസ്, പെരിയാവി സുരേഷ് ബാബു, പടന്നയില്‍ പ്രഭാകരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പൊലിസ് സ്റ്റേഷനില്‍ ബി.ജെ.പിക്കാരുടെ കുത്തിയിരിപ്പ്
നാദാപുരം: വാഹനമിടിപ്പിച്ച് അപായപ്പെത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലിസ് പിടികൂടിയ പ്രതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നാദാപുരം പൊലിസ് സ്റ്റേഷനിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കേറ്റം. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പിന്മാറില്ലെന്നറിയിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന്‍ കവാടത്തില്‍ കുത്തിയിരിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് ബി.ജെപി പ്രവര്‍ത്തകന്‍ കിഴക്കയില്‍ അനിലിനെതിരേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നാദാപുരം പൊലിസ് സ്റ്റേഷനിന്‍ പരാതി നല്‍കിയത്.
ഇയ്യംകോട് മുത്തപ്പന്‍ ക്ഷേത്ര പരിസരത്തെ റോഡില്‍ നില്‍ക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അനില്‍ ടിപ്പര്‍ ലോറി ഉപയോഗിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് ശനിയാഴ്ച രാത്രി തന്നെ അനിലിനെ പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ഇന്നലെ രാവിലെ പൊലിസ് സ്റ്റേഷനിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതി വ്യാജമാണെന്നും അനിലിനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു.
ഏറെനേരം സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ കവാടത്തില്‍ കുത്തിയിരിപ്പ് തുടങ്ങിയതോടെ പൊലിസുമായുള്ള വാക്കേറ്റം രൂക്ഷമായി. ഒടുവില്‍ പൊലിസ് പ്രതിക്കെതിരേ ചുമത്തിയ വകുപ്പില്‍ മാറ്റം വരുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
സ്റ്റേഷന്‍ ഉപരോധിച്ചതിന് ഇരുപത്തഞ്ചോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ അനില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടിയിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  13 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  13 days ago