HOME
DETAILS

സഊദിയില്‍ പരിഷ്‌കരിച്ച ട്രാഫിക് നിയമാവലി പ്രാബല്യത്തില്‍

  
backup
September 07, 2018 | 3:51 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9f

ജിദ്ദ: സഊദിയില്‍ പരിഷ്‌കരിച്ച ട്രാഫിക് നിയമാവലി പ്രാബല്യത്തില്‍ വന്നു. ആറുമാസത്തിനകം പിഴയടച്ചില്ലെങ്കില്‍ കേസ് പ്രത്യേക കോടതിക്ക് കൈമാറും.

വാഹനങ്ങളില്‍ പരസ്യ പോസ്റ്ററുകള്‍ പതിക്കുന്നതിനുള്ള ശിക്ഷയും അടുത്ത ആഴ്ചമുതല്‍ പ്രാബല്യത്തിലാകും. കുട്ടികളെ വാഹനങ്ങളില്‍ ഒറ്റക്കിരുത്തുന്നവര്‍ക്കും അതിവേഗ പാത മുറിച്ച് കടക്കുന്നവര്‍ക്കും കടുത്ത പിഴ ശിക്ഷ ചുമത്തും.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പ് വരുത്തുന്നതാണ് പരിഷ്‌കരിച്ച ട്രാഫിക് നിയമാവലി. ഇതനുസരിച്ച് പിഴചുമത്തിയതായ അറിയിപ്പ് ലഭിച്ചാലുടന്‍ പിഴയടക്കണം.

ആറ് മാസത്തിനകം പിഴയടച്ചില്ലെങ്കില്‍ കേസ് പ്രത്യേക കോടതിക്ക് കൈമാറും. പിഴയടക്കുന്നത് വരെ പിന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ ഉണ്ടാകില്ല.
വാഹനം ഓഫ് ചെയ്യാതെ ഡ്രൈവര്‍ ഇറങ്ങി പോകുക, കാല്‍നടയാത്രക്കാര്‍ക്കുള്ള ഇടങ്ങളില്‍ പ്രയാസമുണ്ടാക്കുക, പ്രധാന റോഡുകളില്‍ 20 മീറ്ററില്‍ കൂടുതല്‍ പിറകോട്ട് ഓടിക്കുക, അപകട സ്ഥലത്ത് കൂട്ടം കൂടി നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ കുറ്റകരമാണ്.

പത്തു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളില്‍ ഒറ്റക്കിരുത്തുന്നതിന് ശിക്ഷയുണ്ട്. ഗതാഗതം തടസ്സപ്പെടും വിധം വേഗത കുറച്ച് ഓടിക്കല്‍, അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കല്‍ എന്നിവയെല്ലാം പിഴലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.

ആംബുലന്‍സുകള്‍ പോലുള്ള എമര്‍ജന്‍സി വാഹനങ്ങളെ പിന്തുടരുന്നതും കുറ്റകരമാണ്. അതിവേഗ പാതകള്‍ മുറിച്ച് കടക്കുന്ന കാല്‍നട യാത്രകാര്‍ക്ക് 1000 മുതല്‍ 2000 റിയാല്‍ വരെയാണ് പിഴ. വാഹനങ്ങളില്‍ പരസ്യ പോസ്റ്ററുകള്‍ പതിക്കാന്‍ പാടില്ല.

ഇത് നീക്കം ചെയ്ത് വാഹനങ്ങളുടെ പദവി ശരിയാക്കാന്‍ അനുവദിച്ച സമയം ദുല്‍ഹജ്ജ് 20 ന് അവസാനിച്ചിരുന്നു. ഇത്തരം സംഭവങ്ങളില്‍ സെപ്തംബര്‍ 11 മുതല്‍ ശിക്ഷ നടപ്പാക്കും. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബംഗാളിൽ കന്നുകാലി കശാപ്പിന് കടുത്ത നിയന്ത്രണം;കശാപ്പിന് സർട്ടിഫിക്കറ്റ് നിർബന്ധം, പൊതുസ്ഥലങ്ങളിൽ നിരോധനം

National
  •  2 months ago
No Image

സതീശന്‍ vs പിണറായി 2.0; പ്രതിപക്ഷത്തെ പിണറായി നയിക്കും

Kerala
  •  2 months ago
No Image

'എല്ലാവരും ഒന്നിച്ച് നിൽക്കും, ചെന്നിത്തലയുമായി സംസാരിക്കും'; കെ.സി വേണുഗോപാലിന് മനോവ്യഥയില്ലെന്ന് ദീപാ ദാസ് മുൻഷി

Kerala
  •  2 months ago
No Image

നിശബ്ദമായ ദൃഢനിശ്ചയം, തന്ത്രപരമായ വ്യക്തത; കൈയടി നേടി ശൈഖ് മുഹമ്മദിന്റെ ഭരണശൈലി

uae
  •  2 months ago
No Image

ഗള്‍ഫ് സുരക്ഷാ ആശങ്ക; റിയാദില്‍ ജി.സി.സി മന്ത്രിമാരുടെ അടിയന്തര യോഗം

bahrain
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മൂന്ന് മുതിര്‍ന്ന നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ് 

Kerala
  •  2 months ago
No Image

രണ്ടു ദിവസത്തേക്ക് 125 രൂപ! ഭക്ഷണവുമില്ല, ടിക്കറ്റുമില്ല; വനിതാ ഫുട്ബോൾ താരങ്ങളുടെ കണ്ണീർ വീഡിയോ വൈറലാകുന്നു

Football
  •  2 months ago
No Image

'മെസിയുള്ളിടത്തോളം അവർ തന്നെ രാജാക്കന്മാർ'; ലോകകപ്പ് ഫേവറേറ്റുകളെ പ്രവചിച്ച് സ്പാനിഷ് യുവ താരം

latest
  •  2 months ago
No Image

സതീശന്റെ സ്ഥാനാരോഹണം: കരുതലോടെ പ്രതികരിച്ച് മുസ്‌ലിം ലീഗ്; സാമുദായിക താൽപര്യമല്ല ജനവിധിയാണ് പ്രധാനമെന്ന നിലപാടിൽ ഉറച്ച് നേതാക്കൾ

Kerala
  •  2 months ago
No Image

ഇന്ത്യയിൽ സ്വർണ്ണത്തിന് പൊള്ളുന്ന വില; പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി ദുബൈ വിപണി

uae
  •  2 months ago