HOME
DETAILS

'ഇത് ലീഗ് ഭരണത്തില്‍ പിടിമുറുക്കുന്നതിന്റെ സൂചന'; സതീശന് മുഖ്യമന്ത്രിസ്ഥാനം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി ജി സുകുമാരന്‍ നായര്‍

  
Web Desk
May 14, 2026 | 10:58 AM

g-sukumaran-nair-criticizes-vd-satheesan-kerala-cm-selection-nss-reaction

കോട്ടയം: വി.ഡി. സതീശന് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതില്‍ കടുത്ത വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. മുസ്‌ലിം ലീഗ് ഭരണത്തില്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്ന് സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതില്‍ കീഴ് വഴക്കങ്ങളോ ജനാധിപത്യ രീതിയോ സ്വീകരിച്ചിട്ടില്ലെന്നും ജനാധിപത്യ ധ്വംസനമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ലീഗ് നടത്തിയ സമ്മര്‍ദ്ദം ഒരിക്കലും ശരിയായില്ല. മന്ത്രിമാരുടെ തെരഞ്ഞെടുപ്പിലും ഇതുണ്ടാകും. ജി. സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

''മാനദണ്ഡങ്ങള്‍ നോക്കുമ്പോള്‍ എല്ലാ തരത്തിലും മുന്നില്‍ നില്‍ക്കുന്ന ആളെ വേണം തെരഞ്ഞെടുക്കാന്‍. സതീശന്‍ വേണമെന്ന് ജനങ്ങള്‍ പറയുന്നു എന്ന് പറയുന്നു. ജനങ്ങള്‍ എന്നുപറയുന്നവരെ ആര് കൗണ്ട് ചെയ്തു? വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന എത്ര ജനങ്ങളുണ്ട്, ആര് കണക്കെടുത്തു. അങ്ങനെയാണെങ്കില്‍ അതിന്റെ ഭൂരിപക്ഷം വേണ്ടേ? കോണ്‍ഗ്രസിന്റെ കീഴ് വഴക്കങ്ങള്‍ തെറ്റിച്ചതുകൊണ്ടാണ് എന്‍.എസ്.എസ് പറഞ്ഞത്. ഇടതുപക്ഷം കീഴ്‌വഴക്കങ്ങള്‍ തെറ്റിക്കുന്നില്ല. അവരുടേതായ രീതിയില്‍ പോകുന്നു.''- സുകുമാരന്‍ നായര്‍ പറഞ്ഞു. 

''ഭരണത്തില്‍ സാമൂഹികനീതി നടപ്പിലാക്കാനുള്ള സാധ്യത കുറവാണ്. വര്‍ഗീയത അതിന്റെ രൂക്ഷതയില്‍ എത്താനുള്ള മാര്‍ഗം തുറന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രതികരിച്ചത്. മാനദണ്ഡങ്ങള്‍വെച്ച് നോക്കുമ്പോള്‍ ചെന്നിത്തലയായിരുന്നു മുന്നില്‍ നില്‍ക്കുന്നത്'' -സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

 

NSS General Secretary G. Sukumaran Nair has come out with a sharp critique of the Congress High Command's decision to appoint VD Satheesan as the Chief Minister. Nair alleged that this selection is a clear indication of the Muslim League tightening its grip over the UDF administration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  8 days ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  8 days ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  8 days ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  8 days ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  8 days ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  8 days ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  8 days ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  8 days ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  8 days ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  8 days ago